ബിഗ്ബോസിലെത്തിയ ശ്രദ്ധയ താരങ്ങളിലൊരായിരുന്നു പാഷാണം ഷാജി. പുറത്തിറങ്ങിയവര്‍ക്കും വീട്ടിനുള്ളിലുള്ളവര്‍ക്കും ഷാജിയോട് ഒരു പ്രത്യേക താല്‍പര്യമാണ് ഉള്ളത്. കുടുംബത്തില്‍ സീനിയര്‍ ഗണത്തിലാണ് ഷാജി ഉള്‍പെടുന്നത്. രജിത്തിനെ കണ്ടുകൂടാത്ത ആര്യക്കും വീണയ്ക്കുമെല്ലാം കാരണവരാണ് ഷാജി. 9 ആഴ്ച വരെ നോമിനേഷനില്‍ ഇടം പിടിക്കാത്ത ആളായ ഷാജി എന്നാല്‍ നാല് വോട്ടോടെ ആദ്യമായി നോമിനേഷനില്‍ എത്തിയിരിക്കയാണ്. ഇതോടെ ഷാജി തന്നെ ആ വാരം പുറത്താകുന്നത് എന്ന ചര്‍ച്ചകളാണ് ശ്രദ്ധനേടുന്നത്.
ആര്യയും വീണയുമടങ്ങുന്ന ടീമിന്റെ നട്ടെല്ലാണ് പാഷാണം ഷാജി എന്ന സാജു നവോദയ. ബിഗ്ബോസിലെത്തിയതിന് പിന്നാലെ നാലു തവണ ക്യാപ്റ്റനാകുന്ന ഭാഗ്യവും ഷാജിക്ക് ലഭിച്ചിരുന്നു. ഇതാണ് ഷാജിയെ നോമിനേഷനില്‍ എത്തിക്കുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷിച്ചതും. എന്നാല്‍ പഴയ ആളുകള്‍ വീണ്ടുമെത്തിയതും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും വീട്ടിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിയതോടെ ഷാജിക്കും നില്‍ക്കകള്ളിയില്ലാതായിരിക്കയാണ്. ആര്യ, വീണ, ഷാജി എന്നിവരാണ് ഇപ്പോള്‍ വീട്ടിലെ ദുര്‍ബലമായ ഗ്രൂപ്പ്. രജിത്തും, സുജോയും, അഭിരാമി അമൃതയുമൊക്കെ അടങ്ങിയ ഗ്രൂപ്പാണ് വീട്ടില്‍ ഇപ്പോള്‍ ശക്തമായ കളി കളിക്കുന്നത്. എതിര്‍ഗ്രൂപ്പിലുള്ളവരെ ഫോക്കസ് ചെയ്ത് നോമിനേഷനുകള്‍ നടന്നതോടെയാണ് ഷാജിക്കും ആദ്യത്തെ നോമിനേഷന്‍ കിട്ടിയത്.
ഷാജി ക്യാപ്റ്റനായതിനാല്‍ ഇത് വരെ നോമിനേറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന രജിത്ത് കിട്ടിയ അവസരം മുതലാക്കിയാണ് ഷാജിയെ നോമിനേറ്റ് ചെയ്തത്. ഷാജിയിലെ സ്ത്രീവിരുദ്ധനെ തുറന്നു കാട്ടി രഘു, സുജോ, അമൃത - അഭിരാമി എന്നിവരും നോമിനേഷനിലേയ്ക്ക് ഇതേ പേരു തന്നെ നിര്‍ദ്ദേശിച്ചതോടെ ഷാജിക്കും പൂട്ടുവീഴുകയായിരുന്നു.
വീട്ടില്‍ എല്ലാവര്‍ക്കും സമ്മതനായിരുന്നു ഷാജി. രജിത്തിനെ വെറുത്തവര്‍ പോലും ഷാജിക്ക് സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുതിയ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികളും പഴയ ആറ് മത്സരാര്‍ഥികളുടെ റീ എന്‍ട്രിയുമായി ബിഗ് ബോസ് മത്സരം കൊഴുത്തപ്പോള്‍ ഷാജിയുടെ നിലനില്‍പ്പ് അപകടത്തിലായി. ശാരീരികമായി വയ്യാത്തതും ഷാജിക്ക് ടാസ്‌കിലും വീട്ടിലെ നിലനില്‍പ്പിനും വെല്ലുവിളിയാകുന്നുണ്ട്.
അതേസമയം ഷാജി ഈ വാരം വീട്ടില്‍ നിന്നും പോകുമോ എന്നതാണ് ചര്‍ച്ചയാകുന്നത്. രജിത് കുമാര്‍ ഇല്ലാത്തതിനാല്‍ തന്നെ ഫാന്‍ പവറില്‍ ഏറെക്കുറെ തുല്യശക്തികളാണ് പോരാടുന്നത് എന്നു പറയേണ്ടി വരും. രജിത്തിനെ പിന്തുണയ്ക്കുന്നവര്‍ സുജോയെയോ അമൃത അഭിരാമിയെയോ തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ മൂന്നു പേരാണ് ഇക്കുറി അപകടം നേരിടുന്നത്. അതില്‍ ഒരാളാണ് ഷാജി. സാന്‍ഡ്രയും വീണയും മുന്‍പു പല തവണ നോമിനേഷനില്‍ വരികയും രക്ഷപെടുകയും ചെയ്യുന്നതു കൊണ്ടു തന്നെ ഇവര്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ പിന്തുണയില്ലെന്ന് പറയാനാകില്ല. ഇത്തരത്തില്‍ നോക്കിയാല്‍ ഷാജിയുടെ കാര്യമാണ് പ്രവചിക്കാനാകാത്തത്. ഇതോടെയാമ് ഷാജി തന്നെയാണ് പുറത്താകുന്നതെന്ന് പ്രേക്ഷകര്‍ ഉറപ്പിക്കുന്നത്.