ഈ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്ത് ഒട്ടെറെ താരവിവാഹങ്ങള്‍ നടന്നു. മലയാളത്തിലുമുണ്ടായി പത്തോളം താരവിവാഹങ്ങള്‍, സിനിമാ-കായിക മേഖലയിലുള്ളവര്‍ താരപ്രഭയോടെയാണ് വിവാഹിതരായത്. മലയാള സിനിമയിലെ യുവനടിമാരില്‍ പ്രധാനിയായ ഭാവന ഉള്‍പെടെയുള്ളവര്‍ 2018ല്‍ കല്യാണം കഴിച്ചു. മലയാളികളല്ലെങ്കിലും മലയാളത്തിന് പ്രിയപ്പെട്ട പലരും അക്കൂട്ടത്തില്‍ ഉണ്ട്. സിനിമാ-കായിക ലോകത്ത് നിന്നും വിവാഹിതരായ ആ പ്രമുഖര്‍ ആരൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഭാവനയുടെയും ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ത്തപ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐമയുടെയും വിവാഹം കഴിഞ്ഞത്. ജനുവരി നാലിനായിരുന്നു ഐമയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്സ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിനാണ് ഐമയുടെ ഭര്‍ത്താവ്. ജനുവരി 22 നായിരുന്നു മലയാളത്തിലെ പ്രിയ നടി ഭാവനയുടെ കല്യാണം.കന്നഡ സിനിമ നിര്‍മാതാവായ നവീനുമായി ഏറെ കാലമായുള്ള പ്രണയത്തിന് ശേഷമായിരുന്നു ഭാവനയുടെ വിവാഹം.
ഫെബ്രുവരി 17നാണ് ഒരുകാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന മാതു വീണ്ടും വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആയിരുന്നു വരന്‍. യുഎസില്‍ ഡോക്ടറാണ് ഇദ്ദേഹം. ആഭ്യ ഭര്‍ത്താവില്‍ രണ്ടു കുട്ടികളും മാതുവിന് ഉണ്ട്. നടി ദിവ്യ ഉണ്ണിയും വീണ്ടും വിവാഹിതയായ വര്‍ഷമാണ് കടന്നുപോയത്. മേയിലാണ് ദിവ്യ ഉണ്ണി വിവാഹിതയായത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്. യുഎസില്‍ വച്ചു തന്നെയാണ് രണ്ടു മക്കളുടെ അമ്മയായ ദിവ്യ വീണ്ടും വിവാഹം കഴിച്ചത്.
മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായതും 2018ലാണ്. പാലാ സ്വദേശി അനൂപായിരുന്നു വരന്‍. ഒക്ടോബറില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ നടി മേഘ്ന രാജും വിവാഹിതയായത് 2018ലാണ് ബാല്യകാല സുഹൃത്തുമായ ചിരഞ്ജീവി സര്‍ജയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആമേന്‍ എന്ന സിനിമയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ സ്വാതി റെഡ്ഡിയുടെ വിവാഹവും ഇക്കഴിഞ്ഞ വര്‍ഷമാണ് നടന്നത്. പൈലറ്റായ വികാസുമായി പ്രണയത്തിലായിരുന്നു താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തെയാണ് സ്വാതി വിവാഹം കഴിച്ചത്.
നടിമാര്‍ മാത്രമല്ല പല നടന്‍മാരും 2018ല്‍ വിവാഹിതരായി. യുവതാരം നീരജ് മാധവും ദീപ്തിയും ഈ വര്‍ഷമാണ് വിവാഹിതരായത്. നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. പ്രേമം സിനിമയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ ശബരീഷ് വര്‍മയും നടന്‍ രജത്ത് മേനോനും വിവാഹിതരായത്് നവംബര്‍ മാസത്തിലാണ്. പ്രേമം സിനിമയുടെ തന്നെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആയിരുന്നു ശബരിഷീന് വധുവായത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. നടന്‍ രജിത് മേനോന് വധുവായത് ശ്രുതി മോഹന്‍ദാസാണ്. തൊടുപുഴയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി. രാഘവും നടന്‍ ഹരീഷ് ഉത്തമനും വിവാഹിതനായത് നവംബറില്‍ തന്നെയാണ്. വിഷ്ണുവിന് വധുവായി മീര മോഹന്‍ എത്തിയപ്പോള്‍ ഹരീഷ് താലി ചാര്‍ത്തിയത്. മുംബൈ സ്വദേശി അമൃതയാണ്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഡിസംബറിലാണ് നടന്‍ ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജ്ജുന്‍ അശോക് വിവാഹിതനായത്. എറണാകുളം സ്വദേശിനി നിഖിത ഗണേശനാണ് അര്‍ജ്ജുന് വധുവായി എത്തിയത്. ഇവരുടെതും പ്രണയ വിവാഹം തന്നെ..
മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ചില താര വിവാഹവും മലയാളികള്‍ ഉറ്റുനോക്കിയിരുന്നു. രണ്‍വീര്‍ സിംഗ്- ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര- നിക് ജോന്‍സ്, സോനം കപൂര്‍-ആനന്ദ് അഹൂജ, തുടങ്ങിവരും വിവാഹിതരായത് ഈ വര്‍ഷമാണ്. തമിഴിലെ ശ്രദ്ധേയ താരമായിരുന്നു ശ്രീയ ശരണിന്റെ വിവാഹവും കഴിഞ്ഞ വര്‍ഷം നടന്നു. റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവിനെയാണ് ശ്രേയ പ്രണയത്തിനൊടുവില്‍ വിവാഹം ചെയ്തത്. കായിക ലോകത്ത് നിന്നും വിവാഹങ്ങള്‍ ഈ വര്‍ഷം നടന്നിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപുിന്റെയും വിവാഹത്തോടൊപ്പം തന്നെ ശ്രദ്ധ ലഭിച്ച മറ്റൊരു വിവാഹമായിരുന്നു ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണിന്റെയും ചാരുലയുടെയും വിവാഹവും.
എന്നാല്‍ ഈ വിവാഹങ്ങളെക്കാള്‍ എല്ലാം ശ്രദ്ധ നേടിയ മറ്റൊരു വിവാഹം ബോളിവുഡില്‍ നടന്നിരുന്നു. നടി നേഹ ധൂപിയയുടെയും നടനും മോഡലുമായ അങ്കിത് ബേഡിയും തമ്മിലായിരുന്നു ആ വിവാഹം. മിന്നാരം സിനിമയില്‍ ബാലതാരമായ അരങ്ങറ്റം കുറിച്ച നേഹയുടെ വിവാഹം ശ്രദ്ധ നേടിയത് മറ്റൊന്നും കൊണ്ടല്ല. വിവാവസമയത്ത് നേഹ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭവിവരം അറിഞ്ഞ ഉടനെ അടുത്ത ബന്ധുക്കളെ കൂട്ടി വിവാഹചടങ്ങുനടത്തുകയും ചെയ്തു.