കുടുംബത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അറിയുന്ന ഇടങ്ങള്‍ ചേര്‍ന്നതാകണം വീട്. സൗകര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും ഇഴചേരുമ്പോഴാണ് വീട് നമ്മുടെ സ്വന്തമിടമാകുന്നത്. എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും അഴക് സമന്വയിക്കുമ്പോഴാണ് വീടെന്ന ആശയം പൂര്‍ണതയിലത്തെുന്നത്. ഇന്ത്യന്‍ വീടുകള്‍ എന്നും സമ്പന്നമായ പാരമ്പര്യത്തിന്റേയും സാംസ്‌കാരിക പ്രൈതൃകത്തിന്റേയും ഒരു പ്രദര്‍ശനമാണ്. ഇന്ത്യയിലെ ഭവനങ്ങളില്‍ ആകര്‍ഷകങ്ങളായ അലങ്കാര ശൈലികള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും.
സാധാരണ സവിശേഷതകളായ ഊഷ്മള നിറങ്ങള്‍, കട്ടിയുളള മരം, സങ്കീര്‍ണ്ണ പാറ്റേണുകള്‍ എന്നിങ്ങനെ. നിങ്ങളുടെ വീട് മോടി പിടിപ്പിക്കുന്നതിനായി വ്യത്യസ്ഥമായ ഫാന്‍സി ഫര്‍ണ്ണിച്ചര്‍ ഡിസൈനുകള്‍ ഇവിടെയുണ്ട്. ഇത് തികച്ചും സുന്ദരവും ആധുനികവുമാണ്, കൂടാതെ ഇന്ത്യയിലെ വീടുകളില്‍ ഇത് അനുയോജ്യവുമാണ്.
*ജാപ്പനീസ് ബെഡ്
* കോഫി ടേബിള്‍
*ക്ലാസിക്കല്‍ ആക്സെന്റ് കസേരകള്‍
*ഓറിയന്റല്‍ പ്ലാറ്റ്ഫോം ബെഡ്
*കിച്ചന്‍ ഐലന്റുകള്‍
*സംഭരണവുമായ ബെഡ്
*കോംപാക്ട് സ്റ്റോറേജുകള്‍, സീലിംഗ് വാര്‍ഡ്രോബുകള്‍, ഫയലുകള്‍ വയ്ക്കാനുളള അലമാര