ഡിവോഴ്‌സ്... സുനിച്ചന്റെ ആത്മഹത്യ; ഞങ്ങളുടെ യാത്ര മുന്നോട്ട്; നിങ്ങളുടെ പ്രാര്‍ഥനയും കരുതലും എന്നും കൂടെ വേണമെന്ന് മഞ്ജു പത്രോസ്‌

Malayalilife
ഡിവോഴ്‌സ്... സുനിച്ചന്റെ ആത്മഹത്യ; ഞങ്ങളുടെ യാത്ര മുന്നോട്ട്; നിങ്ങളുടെ പ്രാര്‍ഥനയും കരുതലും എന്നും കൂടെ വേണമെന്ന് മഞ്ജു പത്രോസ്‌

 

ഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി എത്തുകയും തുടര്‍ന്ന് മറിമായം സീരിയലില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തുകയും ചെയ്ത എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് മഞ്ജു പത്രോസ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ കൂടി മോഹന്‍ലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ജു പത്രോസ് ബിഗ്ബോസ് രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു. മികച്ച രീതിയിലാണ് കളിയില്‍ മഞ്ജു മുന്നേറുന്നത്. എന്നാല്‍ ഇടയ്ക്ക് വച്ച് മഞ്ജു ബിഗ്‌ബോസിന് പുറത്തായി. ഇതിന് പിന്നാലെ ബിഗ്‌ബോസിലെ മഞ്ജുവിന്റെ സ്വഭാവം കണ്ട് മടുത്ത് ഭര്‍ത്താവ് സുനിച്ചന്‍ ഡിവോഴ്‌സിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയും എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മഞ്ജു നിഷേധിച്ചിരുന്നു. ബര്‍ണാഡ് എന്ന മകനും മഞ്ജു സുനിച്ചന്‍ ദമ്പതികള്‍ക്കുണ്ട്.

സുഹൃത്ത് സിമിയുമായി ചേര്‍ന്ന് ബ്ലാക്കീസ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലിലൂടെയും മഞ്ജു പ്രേക്ഷകരുടെ ഇടയില്‍ എത്തുന്നുണ്ട്. ബിഗ് ബോസിന് ശേഷം അളിയന്‍സ് എന്ന പരമ്പരയിലൂടെയും മഞ്ജു ഇപ്പോള്‍ താരമാണ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയില്‍ എത്തും മുന്‍പ് മഞ്ജു ലോഹിതദാസിന്റെ ചക്രത്തിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. ചക്രത്തിനു ശേഷമാണ് താരം വീണ്ടും കലാരംഗത്ത് സജീവമായത്. നോര്‍ത്ത് 24 കാതം, പഞ്ചവര്‍ണ്ണതത്ത, സ്‌കൂള്‍ ബസ്, കഥ പറഞ്ഞ കഥ, പ്രേമസൂത്രം തുടങ്ങി ഒട്ടേറെ സിനിമകളില്‍ മഞ്ജു തിളങ്ങി.  ബിഗ് ബോസില്‍നില്‍ക്കുമ്പോഴും, പുറത്തിറങ്ങിയപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായ മഞ്ജു ഇപ്പോള്‍ അതിനെയൊന്നും വക വയ്ക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവം ആകുന്നത്. ഇപ്പോള്‍ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലായി മാറുന്നത് തന്റെ വിവാഹവാര്‍ഷിക വിശേഷമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

'ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്‌സറി ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം എന്നാണ് മഞ്ജു കുറിച്ചത്.

Read more topics: # Manju pathrose,# wedding anniversary
Manju pathrose wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES