Latest News

ആങ്‌സൈറ്റി, ട്രോമ, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിവ നേരിടുന്നു; വികാരങ്ങള്‍ മനസിലാക്കുന്ന കുറവുകള്‍ അംഗീകരിക്കുന്ന ഉള്ളിലെ കുട്ടിയെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിര്‍ത്തുന്ന ആളെ കണ്ടുമുട്ടുമ്പോള്‍ മാത്രം വിവാഹം; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജാസ്മിന്‍ 

Malayalilife
ആങ്‌സൈറ്റി, ട്രോമ, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിവ നേരിടുന്നു; വികാരങ്ങള്‍ മനസിലാക്കുന്ന കുറവുകള്‍ അംഗീകരിക്കുന്ന ഉള്ളിലെ കുട്ടിയെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിര്‍ത്തുന്ന ആളെ കണ്ടുമുട്ടുമ്പോള്‍ മാത്രം വിവാഹം; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജാസ്മിന്‍ 

ബിഗ് ബോസ് മലയാളം സീസണ്‍ 6-ലൂടെ ശ്രദ്ധേയയായ ജാസ്മിന്‍ ജാഫറിന്റെ വിവാഹ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ തന്റെ വിവാഹം ഇപ്പോള്‍ അത്ര പ്രധാനപ്പെട്ട ഒരു കാര്യമേയല്ല എന്ന നിലപാടിലാണ് ജാസ്മിന്‍. 

 തന്റെ ഇന്‍സ്റ്റാഗ്രാം ക്യു ആന്‍ഡ് എ (Q&A) സെഷനിലാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. 'എപ്പോഴാണ് വിവാഹം?' എന്ന ആരാധകന്റെ ചോദ്യത്തിന്, 'അതത്ര പ്രധാനപ്പെട്ട ചോദ്യമാണോ?' എന്ന് ജാസ്മിന്‍ തിരിച്ചു ചോദിച്ചു. 

മാരേജ് പ്ലാന്‍സ് എന്നത് ഒരു പ്രധാന്യമുള്ള ചോദ്യമല്ല.പക്ഷെ നിങ്ങളില്‍ പലരും ചോദിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ മറുപടി പറയാം... എന്റെ വികാരങ്ങള്‍ മനസിലാക്കുന്ന എന്റെ കുറവുകള്‍ അംഗീകരിക്കുന്ന എന്റെ മുറിവുകളും ട്രോമകളും സുഖപ്പെടുത്തുന്ന എന്റെ ഉള്ളിലെ കുട്ടിയെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിര്‍ത്തുന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ മാത്രമെ ഞാന്‍ വിവാഹം കഴിക്കൂ.എന്നായിരുന്നു മറുപടി.

വിവാഹത്തേക്കാള്‍ ഉപരിയായി സ്വന്തം കരിയറിലും ജീവിത ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജാസ്മിന്‍ മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. 

ബിഗ് ബോസ്സില്‍ വാശിയോടെ കളിച്ചിട്ടും ഒന്നും നേടാന്‍ പറ്റിയില്ലെന്നും അത് ഓര്‍ത്ത് ഓരോ രാത്രികളും ഉറക്കമില്ലാതെയായി. എന്റെ കൈയ്യില്‍ നിന്ന് പലതും നഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു. ബിഗ് ബോസിനുശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്താണെന്ന ചോദ്യത്തിന് ജാസ്മിന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു... ഞാന്‍ അവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിച്ചു. പക്ഷെ വഴിയില്‍ എവിടെയോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു. ഞാന്‍ അതില്‍ നിന്നെല്ലാം തിരിച്ചെത്തിയിട്ട് ഏകദേശം രണ്ട് വര്‍ഷമായി. എന്നിട്ടും ഞാന്‍ ഇപ്പോഴും ആങ്‌സൈറ്റി, ട്രോമ, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിവ നേരിടുന്നു.

അത് എങ്ങനെ പൂര്‍ണ്ണമായി വിശദീകരിക്കണമെന്ന് എനിക്കറിയില്ല. എക്‌സ്‌ട്രോവര്‍ട്ട് സ്വഭാവത്തില്‍ നിന്ന് ഒരു അന്തര്‍മുഖനായി ഞാന്‍ പതുക്കെ മാറി. പക്ഷെ ഞാന്‍ ഇപ്പോഴും ബിഗ് ബോസ് പ്ലാറ്റ്ഫോമിനോട് നന്ദിയുള്ളവളാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ ആ പ്ലാറ്റ്‌ഫോം എനിക്ക് ധൈര്യം നല്‍കി. സ്വന്തമായി എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിച്ചു. പുതിയ അവസരങ്ങള്‍ തുറന്നു.

ബിഗ് ബോസിന് മുമ്പ് ചെയ്തതിനേക്കാള്‍ നന്നായി ജീവിതം കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചു എന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഇരുപത്തിയഞ്ചുകാരിയായ ജാസ്മിനാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ബി?ഗ് ബോസിനുശേഷം വര്‍ക്കിന്റെ ഭാ?ഗമായി കൊച്ചിയില്‍ ഫ്‌ലാറ്റെടുത്താണ് താമസം. കൊല്ലം സ്വദേശിനിയാണ് താരം. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ജാസ്മിന്‍ ഏറെയും ചെയ്യാറുള്ളത്.

ബിഗ് ബോസ് വീടിനുള്ളിലെ ഗബ്രിയുമായുള്ള സൗഹൃദവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ജാസ്മിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഷോയ്ക്ക് പുറത്തെത്തിയ താരം അതെല്ലാം അതിജീവിച്ച് തന്റെ പ്രൊഫഷണല്‍ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. 

നിലവില്‍ സിനിമയിലേക്കും വെബ് സീരീസുകളിലേക്കും തനിക്ക് അവസരങ്ങള്‍ വരുന്നുണ്ടെന്നും, വിവാഹമല്ല മറിച്ച് സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ജാസ്മിന്‍ പറയുന്നു. താരത്തിന്റെ ഈ ബോള്‍ഡ് നിലപാടിനെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

bigg boss jasmin answer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES