Latest News

കേക്ക് മുറിച്ച് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സീരിയല്‍ താരം ദര്‍ശന ദാസ്

Malayalilife
 കേക്ക് മുറിച്ച് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സീരിയല്‍ താരം ദര്‍ശന ദാസ്

റുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. അച്ഛന്‍ അമ്മ രണ്ടു ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ദര്‍ശനയുടേത്. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീ കേരളത്തില്‍ സുമംഗലീഭവ എന്ന സീരിയലില്‍ നായികയായി ദര്‍ശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതില്‍ ദേവു എന്നത്. എന്നാല്‍ സീരിയലില്‍ നിന്നും പെട്ടെന്ന് ദര്‍ശനയെ കാണാതായി. പിന്നെ പ്രേക്ഷകര്‍ കണ്ടത് സോനു സതീഷ് എന്ന നടി ദേവു എന്ന കഥാപാത്രമായി എത്തിയതാണ്.

തുടര്‍ന്ന് താരം വിവാഹിതായി എന്ന വാര്‍ത്തകളാണ് എത്തിയത്. ഒളിച്ചോടിയാണ് വിവാഹം ചെയ്തതെന്നാണ് ആദ്യം വാര്‍ത്തകളെത്തിയത്.
ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ആയിരുന്നില്ല സീരിയലില്‍ നിന്നും പിന്മാറ്റമെന്നാണ് താരം പറഞ്ഞത് . വിവാഹം നടത്തിത്തരാന്‍ ബുദ്ധിമുട്ടാണ് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഒരുമിച്ച് ജീവിച്ചോളു എന്ന് വീട്ടകാര്‍ പറഞ്ഞതനുസരിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇപ്പോഴും വീട്ടുകാര്‍ സന്തോഷത്തോടെ ഇരിക്കുകയാണെന്നും ദര്‍ശന പറയുന്നു. തന്റെ വീട്ടുകാരെ അറിയിക്കാതെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും തങ്ങള്‍ എന്തു ചെയ്യുന്നതും വീട്ടുകാര്‍ അറിയുന്നുണ്ടെന്നും ദര്‍ശന പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചാനാണ് താരം വിവാഹതയായത്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്. കുറെ വര്‍ഷങ്ങളായി ഇരുവരും സൗഹൃദത്തില്‍ ആയിരുന്നു. സൗഹൃദം പ്രണയമായി മാറുകയും അത് പിന്നീട് പ്രണയമായി വിവാഹത്തിലെത്തുകയുമായിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കിയത്. മൗനരാഗം എന്ന സീരിയലില്‍ വില്ലത്തി  വേഷത്തിലാണ് താരം എത്തിയിരുന്നത്. ഗര്‍ഭിണിയായതോടെ താരത്തെ സീരിയലില്‍ കാണാനില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. ഒന്നാം വിവാഹവാര്‍ഷികത്തില്‍ മൂന്നാമത്തെ ആളിനു വേണ്ടി കാത്തിരിക്കുകയാണ് ഇരുവരും.


 

darsana das celebrates her first wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക