അന്തരിച്ച ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഉദയംപേരൂരിലെ കണ്ടനാട്ടെ 'പാലാഴി' വീട്ടില്‍ എത്തിയ സുരേഷ് ഗോപി ശ്രീനിവാസന്റെ ഭൗതിക ശരീരം സംസ്‌കരിച്ച ഇടത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഡിസംബര്‍ 20ന് രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം.
ശ്രീനിവാസന്റെ ഭൗതിക ശരീരം സംസ്‌കരിച്ച സ്ഥലത്ത് നടന്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. മകന്‍ ഗോകുലും ഒപ്പമുണ്ടായിരുന്നു. എന്നെക്കാലുപരി അച്ഛനുമായിട്ടായിരുന്നു ശ്രീനിവാസന് കൂടുതല്‍ ബന്ധമുണ്ടയിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു..
ശ്രീനിവാസന്‍ സിനിമകളുടെ ആസ്വാദകനായിരുന്നു താനെന്നും സുരേഷ്‌ഗോപി അനുസ്മരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സഞ്ചയന ചടങ്ങുകളാണ്. രാവിലെ മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉദയംപേരൂരിലെ കണ്ടനാട്ടെ 'പാലാഴി വീട്ടിലെത്തിയിരുന്നു.
ശ്രീനിവാസനെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസം തടസം നേരിടുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്...