Latest News

മൂന്ന് വർഷങ്ങൾ താമസിയാതെ ഞങ്ങൾ മൂന്ന്പേരുടെയും; വിവാഹ വാർഷികം ആഘോഷമാക്കി താരദമ്പതികളായ കോഹ്ലിയും അനുഷ്കയും

Malayalilife
  മൂന്ന് വർഷങ്ങൾ താമസിയാതെ ഞങ്ങൾ മൂന്ന്പേരുടെയും; വിവാഹ വാർഷികം ആഘോഷമാക്കി താരദമ്പതികളായ കോഹ്ലിയും അനുഷ്കയും

സിനിമാപ്രേമികളുടെയും ക്രിക്കറ്റ് ആരാധകരുടെയുമെല്ലാം  എല്ലാം തന്നെ പ്രിയ താര ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ്  വിവാഹിതരായത്. വിരുഷ്‌ക ദമ്പതികളുടെ വിവാഹം നടന്നത് 2017ല്‍ ഇറ്റലിയില്‍ വെച്ചായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷവും അനുഷ സിനിമയിൽ സജീവമായി തുടങ്ങി. തുടർന്ന് കോലി  ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍സ്റ്റാറാവുകയും ചെയ്തു.  തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം കുറച്ച് മാസങ്ങൾക്ക് മുൻപാണ്  അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്. ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.  വീരാട് സന്തോഷവാർത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ആരാധകരെ അറിയിച്ചത്.

എന്നാൽ ഇപ്പോൾ  വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരദമ്പതികൾ. അനുഷ്കയോടൊപ്പം ഉള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട് കോലിയും കോലിക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കിട്ടുകൊണ്ട് അനുഷ്കയും പരസ്പരം ആശംസകൾ നേർന്നിരിക്കുകയാണ് ഇപ്പോൾ.  വിരാട് കോലി ചിത്രത്തോടൊപ്പം  മൂന്ന് വർഷങ്ങൾ, ഇനിയും ജീവിതകാലമൊട്ടാകെ ഒന്നിച്ച്‌ കഴിയുമെന്നും കുറിച്ചു. അതേസമയം  മൂന്ന് വർഷങ്ങൾ, താമസിയാതെ ഞങ്ങൾ മൂന്ന്പേരുടെയും, നീ അടുത്തുണ്ടായിരുന്നെങ്കിൽ. വിരാടിനോടെന്ന പോലെ അനുഷ്ക സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. അനുഷ്ക ഇത് കുറിച്ചിരിക്കുന്നത്   വിരാടിനെ മാറോടണക്കി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ്.

 നാളുകളുടെ പ്രണയത്തിനൊടുവിലാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതർ ആയത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും  ഡിസംബർ 11നായിരുന്നു വിവാഹിതരാകുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ  ഇറ്റലിയിൽവെച്ച്  രഹസ്യവിവാഹമായിരുന്നു.  വിരാട് അനുഷ്‌ക അഥവവിരുഷ്‌ ചിത്രങ്ങൾ വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി. വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ ആയിരുന്നു പങ്കെടുത്തത്.


 

anushka sharma and kohli wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES