Latest News

സീ കേരളം ഡ്രാമ ജൂനിയേഴ്‌സ് സീസണ്‍ 2  ഓഡീഷനുകള്‍ പ്രഖ്യാപിച്ചു

Malayalilife
സീ കേരളം ഡ്രാമ ജൂനിയേഴ്‌സ് സീസണ്‍ 2  ഓഡീഷനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം, 18 ഡിസംബര്‍ 2025: പ്രമുഖ വിനോദ ടെലിവിഷന്‍ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന ഡ്രാമ ജൂനിയേഴ്‌സ് എന്ന പ്രശസ്തമായ പരിപാടിയുടെ രണ്ടാം സീസണിലേക്കുള്ള ഓഡീഷനുകള്‍ പ്രഖ്യാപിച്ചു.

ഡ്രാമ ജൂനിയേഴ്‌സ് സീസണ്‍ 2-ന്റെ ഓഡീഷനുകള്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഈ വരുന്ന 20-ാം തീയതി (ശനിയാഴ്ച) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നെടുമങ്ങാട് കൈരളി വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഓഡീഷനില്‍ പങ്കെടുക്കാം. അന്നേ ദിവസം തന്നെ കാസര്‍ഗോഡ്, പെരിയ എസ്.എന്‍. കോളേജിലും ഓഡീഷന്‍ നടക്കും.

ഡിസംബര്‍ 21-ാം തീയതി (ഞായറാഴ്ച) കൊല്ലത്ത് പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലും, കണ്ണൂരില്‍  എളവയൂര്‍ സി.എച്ച്.എം.എസ്.എസ് എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കും. ഡിസംബര്‍ 27 -ന് ഇടുക്കിയില്‍, തൊടുപുഴ സെന്റ് മേരീസ് യു.പി. സ്‌കൂളിലായിരിക്കും ഒഡിഷന്‍. അതേ ദിവസം തന്നെ വയനാട്ടിലും  ഓഡീഷന്‍ നടക്കും.

കോഴിക്കോടുള്ള ഓഡീഷന്‍ ഡിസംബര്‍ 28-ന് ടി ഐ എസ് എസ്  എഡ്യൂക്കേഷണല്‍ ഫൗണ്ടേഷനില്‍ നടക്കും. കോട്ടയത്തും അന്ന് തന്നെ ഓഡീഷന്‍ സംഘടിപ്പിക്കും. പത്തനംതിട്ടയിലെ ഓഡീഷന്‍ ഡിസംബര്‍ 29-ന് കാത്തോലിക്കേറ്റ് സ്‌കൂളില്‍ നടക്കും. ആലപ്പുഴയിലെ ഓഡീഷന്‍ 2026 ജനുവരി 2 -നാണ് നടക്കുക. പാലക്കാട് ഓഡീഷന്‍ ജനുവരി 3-ന് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലും സംഘടിപ്പിക്കും. മലപ്പുറത്തും അതേ ദിവസം തന്നെ ഓഡീഷന്‍ നടക്കും. ജനുവരി 4-ന് തൃശ്ശൂരില്‍ കുന്നംകുളം ബദനി സെന്റ് ജോണ്‍സ് സ്‌കൂളിലും, എറണാകുളത്ത് തൃക്കാക്കര മേരിമാത സ്‌കൂളിലും ഓഡീഷന്‍ നടക്കും.

വിവിധ കേന്ദ്രങ്ങളിലെ ഓഡീഷനുകളില്‍ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ ഓഡീഷനില്‍ ജോബിയും കുട്ടി അഖിലും പങ്കെടുക്കും. കാസര്‍ഗോഡ്, സിബി തോമസും ഗായകന്‍ രതീഷ് കണ്ടാടുക്കവും ഉണ്ടാകും. കണ്ണൂരില്‍ ഗായകന്‍ തേജസും, ഭാനുമതിയും, കൊല്ലത്ത് അടിനാട് ശശിയും നാത്തുവും ഓഡീഷന്‍ നടക്കുന്ന വേദികളില്‍ സന്നിഹിതരായിരിക്കും.

വെള്ളിത്തിരയില്‍ എത്താന്‍ ആഗ്രഹിക്കുന്ന ബാലപ്രതിഭകള്‍ക്ക്, പ്രശസ്തരടങ്ങുന്ന ജൂറിയുടെ മുന്‍പില്‍  അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പരിപാടിയാണ് സീ കേരളം ഡ്രാമ ജൂനിയേഴ്‌സ്.

ഓഡീഷനുകള്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിനയ അവതരണമാണ് നടത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288022025 എന്ന നമ്പറില്‍ ബന്ധപ്പെടാം.


 

Read more topics: # സീ കേരളം
Zee Keralam Drama Juniors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES