പേളി ഗര്‍ഭിണിയാകാന്‍ വൈകിപ്പോയോ എന്ന് തോന്നി; ശ്രീനിഷ് ഭയങ്കര അഹങ്കാരിയായിരിക്കുമെന്നാണ് കരുതിയത്; പേരക്കുട്ടിക്കായി കാത്തിരിക്കുന്ന മാണി പോള്‍ മനസുതുറക്കുന്നു

Malayalilife
പേളി ഗര്‍ഭിണിയാകാന്‍ വൈകിപ്പോയോ എന്ന് തോന്നി; ശ്രീനിഷ് ഭയങ്കര അഹങ്കാരിയായിരിക്കുമെന്നാണ് കരുതിയത്; പേരക്കുട്ടിക്കായി കാത്തിരിക്കുന്ന മാണി പോള്‍ മനസുതുറക്കുന്നു

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ഗര്‍ഭവിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മക്കളായ പേളിയെയും റേച്ചലിനെയും കുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയെകുറിച്ചും മരുമകന്‍ ശ്രീനിഷിനെ പറ്റിയുമെല്ലാം മനസുതുറന്നിരിക്കയാണ് പേളിയുടെ പിതാവും മോട്ടിവേഷണല്‍ സ്പീക്കറുമായ മാണിപോള്‍. 
ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാണി പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. 

മകള്‍ പേളിയെ പറ്റി പറയാന്‍ അഭിമുഖത്തില്‍ നൂറുനാവായിരുന്നു മാണി പോളിന് അവള്‍ വീട്ടിലുണ്ടെങ്കില്‍ മുഴുവന്‍ സമയവും തമാശയാണ്. ഇപ്പോ നാല് മാസമായപ്പോഴാണ് തമാശയൊക്കെ ഒന്ന് കുറഞ്ഞിട്ടുള്ളത്. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നും മാണി പോളിനോട് ചോദ്യമെത്തിയിരുന്നു. ഇതൊക്കെ എന്നോ ആവേണ്ടതല്ലേ, വൈകിപ്പോയി എന്നായിരുന്നു തോന്നിയത്. പേളി 20 ല്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ നേരത്തെ കുഞ്ഞുങ്ങളായേനെ, പേളിയുടെ അമ്മയുടേയും ശ്രിനിഷിന്റെ അമ്മയുടേയുമൊക്കെ വിവാഹം വളരെ നേരത്തെ കഴിഞ്ഞതാണ് എന്നും മാണി പോള്‍ പറയുന്നു.

മരുമകന്‍ ശ്രീനിഷിനെ കുറിച്ചും മാണി പോള്‍ മനസുതുറന്നു. പേളിയുടെ ബിഗ്‌ബോസിലെ പ്രണയം കണ്ട് മനസു വിഷമിച്ചിരുന്നെന്ന് മുമ്പ് മാണി പോള്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മരുമകന് നൂറില്‍ നൂറു മാര്‍ക്കാണ് മാണി നല്‍കുന്നത്. ശ്രിനിഷ് ഭയങ്കര ടോളറന്റാണ്, സിംപിള്‍ ബോയ് യാണ്. കണ്ടാല്‍ ഭയങ്കരനാണെന്നൊക്കെ തോന്നുമെങ്കിലും ആള് പാവമാണ്. ശ്രീനിയും ഷിയാസും ഒരുമിച്ചുള്ള ഫോട്ടോയാണ് കണ്ടത്. ഭയങ്കര അഹങ്കാരിയായിരിക്കുമെന്നായിരുന്നു കരുതിയത്.ഞാന്‍ കണ്ട അന്നും ഇന്നും എന്നും അവന്‍ ഒരുപോലെയാണ്. ഐഡിയല്‍ കപ്പിളാണ് അവര്‍. പേളിക്ക് പറ്റിയ പയ്യനാണ് ശ്രിനിഷെന്നും മാണി പോള്‍ പറയുന്നു. മേഡ് ഫോര്‍ ഈച്ച് അദറാണ് അവര്‍ ഇരുവരും എന്നും അദ്ദേഹം പറയുന്നു.

തനിക്ക് ഡാഡിയെപ്പോലെയായാല്‍ മതിയാണെന്നാണ് പേളി എപ്പോഴും പറയാറുള്ളത്. ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷനായി മാറണം എന്നതായിരുന്നു പേളിയുടെ ആഗ്രഹമെന്നും മാണി പോള്‍ പറയുന്നു. എല്ലാത്തിനേയും ഈസിയായി കാണാന്‍ പഠിച്ചാല്‍ നമ്മുടെ മനസ്സിനെ പ്രായം ബാധിക്കില്ലെന്നും മോട്ടിവേഷണല്‍ സ്പീക്കറായ അദ്ദേഹം പറയുന്നു. ലോക്ഡൗണില്‍ പേളിയുടെ ആലുവയിലെ വീട്ടിലായിരുന്നു പേളിയും ശ്രീനിഷും. കൂട്ടുകുടുംബമാണ് പേളിയുടേത്. പേളി മാണിയുടെ പിതാവിന്റെ സഹോദരനും കുടുംബവും ആലുവയിലെ പേളിയുടെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. മുകള്‍ നിലയില്‍ സഹോദരനും കുടുംബവും താഴെ നിലയില്‍ മാണി പോളിന്റെ കുടുംബവുമാണ്. 

Maaney paul about pearle and srinish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES