അമ്മയറിയാതെയില്‍ നിന്നും നിഖില്‍ പോയത് എങ്ങോട്ട്; കാരണം അറിഞ്ഞോ

Malayalilife
topbanner
അമ്മയറിയാതെയില്‍ നിന്നും നിഖില്‍ പോയത് എങ്ങോട്ട്; കാരണം അറിഞ്ഞോ

ലയാളികള്‍ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'അമ്മയറിയാതെ'. സീരിയലിലെ നായകനായ അമ്പാടി അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നിഖില്‍ നായരായിരുന്നു.

എന്നാല്‍ സീരിയലില്‍ നിന്നും അപ്രതീക്ഷിതമായി നിഖില്‍ പിന്മാറിയത് പ്രേക്ഷകര്‍ക്ക് ഏറെ സങ്കടകരമായ വാര്‍ത്തയായിരുന്നു. പിന്നാലെ നിഖിലിന് പകരക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തിയിരുന്നെങ്കിലും അമ്പാടിയായി നിഖില്‍ തിരികെ എത്തണമെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാന്‍ സാധിക്കില്ലെന്നും അറിയിച്ച് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇപ്പോഴിതാ, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത സമ്മാനിച്ചുകൊണ്ട് നിഖില്‍ സീരിയലിലേക്ക് തിരികെയെത്തുകയാണ്. ''തിരുമ്പി വന്തിട്ടെന്‍ ഡാ...' എന്ന ടൈറ്റിലോടെ നിഖിലിന്റെ തിരിച്ചുവരവിന്റെ പ്രമോ വീഡിയോ ചാനല്‍ റിലീസ് ചെയ്തിട്ടുണ്ട്.

പരമ്പരയില്‍ നായിക അലീനയായി വേഷമിടുന്നത് ശ്രീതു കൃഷ്ണനാണ്. അലീന- അമ്പാടി കോംബോ സീനുകള്‍ പ്രേക്ഷകരും നെഞ്ചിലേറ്റിയതാണ്. വീണ്ടും ഇരുവരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍.

അതേസമയം, കുറച്ചു നാളത്തേക്ക് നിഖില്‍ എവിടെ പോയി എന്ന ചര്‍ച്ചയാണ് തിരിച്ചു വരവിനു ശേഷം ആരാധകര്‍ തിരഞ്ഞത്. പാടാത്ത പൈങ്കിളിയില്‍നിന്നുളള സൂരജിന്റെ പിന്മാറ്റവും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു. എന്നാല്‍ അതിനു പിന്നാലെയുണ്ടായ നിഖിലിന്റെ പിന്മാറ്റത്തിന്റെ കാരണം ഇപ്പോഴാണ് പുറത്തു വിന്നത്. താരത്തിന് ഒരു സിനിമയില്‍ അവസരം കിട്ടിയെന്നും ആ വേഷം ചെയ്യാനായിരുന്നു കുറച്ചു കാലത്തേക്ക് മാറി നിന്നത് എന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
 

Amma ariyathae serial fame nikhil come back

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES