മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരു ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലൂടെ തന്നെ അതിലെ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതും പരമ്പരയിൽ റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് , അശ്വതി തുടങ്ങിയവരും വേഷമിടുന്നുണ്ട്. എന്നാൽ ഇപ്പോൾ അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ കുടുംബ ജീവിതത്തെ കുറിച്ചും അഭിനയത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും സബീറ്റ തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മെഡിക്കൽ സ്‌കൂളിൽ പോയി നഴ്‌സിങ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകൻ ജനിച്ച സമയത്തുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് അവന്റെ ജീവിതം വീൽചെയറിലായിരുന്നു. പ്രസവമെടുക്കാൻ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആ സമയത്ത് അവന് തലച്ചോറിൽ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളർച്ചയെ ബാധിച്ചു. നാല് വർഷം മുന്നേ അവൻ ഞങ്ങളെ വിട്ട് പോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല.
മാക്‌സ് വെൽ എന്നായിരുന്നു അവന്റെ പേര്. ഒരു മകൾ കൂടി എനിക്കുണ്ട്. സാക്ഷ, ആറാം ക്ലാസിൽ പഠിക്കുന്നു. അവൾ അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യഭർതൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങൾ രണ്ട് പേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി. ജീവിതം ആകെ തിരക്കിലുമായി. മകൻ മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി. മകൾ വളർന്ന് അവളുടെ അച്ഛനോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാൻ നാട്ടിലേക്ക് വന്നത്.