Latest News

രാത്രിയില്‍ അവന്‍ ഉറങ്ങാറില്ല; സര്‍ജറി അത്യാവശ്യമാണെന്നാണ് ഡോക്ടര്‍ പറയുന്നുത്; മകനെക്കുറിച്ച് വെളിപ്പെടുത്തി ബഷീര്‍ ബഷി

Malayalilife
രാത്രിയില്‍ അവന്‍ ഉറങ്ങാറില്ല; സര്‍ജറി അത്യാവശ്യമാണെന്നാണ് ഡോക്ടര്‍ പറയുന്നുത്; മകനെക്കുറിച്ച് വെളിപ്പെടുത്തി  ബഷീര്‍ ബഷി

ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. എന്നാൽ ഇപ്പോള്‍ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവെച്ച്‌ ബഷീര്‍ ബഷി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇളയ മകന്‍ മുഹമ്മദ് സൈ​ഗം ബഷീറിനെ വരും ദിവസങ്ങളില്‍ തന്നെ ഒരു സര്‍ജറിക്ക് വിധേയനാക്കാന്‍ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബഷീര്‍ ബഷി പറയുന്നത്. സൈ​ഗുവിന് ഉറങ്ങുമ്ബോള്‍ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസില്‍ ആണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. 

അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള്‍‌ അവന് അഞ്ച് വയസുണ്ട്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാധാരണ കുട്ടികളില്‍ മരുന്നൊഴിച്ച്‌ കഴിയുമ്പോള്‍ തനിയെ മാറും എന്നാണ്. സൈ​ഗുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളര്‍ന്ന് രാത്രികളില്‍ ശ്വാസം കിട്ടാന്‍ അവന്‍ വിഷമിക്കുന്ന അവസ്ഥയാണ്. വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്ബോള്‍ നമുക്ക് ഭയമാകും. പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാല്‍ പറയാന്‍ പറ്റില്ലല്ലോ അതുകൊണ്ടാണ് സര്‍ജറി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

അവന്‍ പലപ്പോഴും രാത്രികളില്‍ ഉറങ്ങാന്‍ കഴിയാതെ കരയുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ എക്സറേ, രക്ത പരിശോധന മുതലായവ നിര്‍ദേശിച്ചിരുന്നു. എല്ലാം ചെയ്തു. പിന്നെ അവന്‍ ചെറിയ കുട്ടിയായതിനാല്‍ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച അവന്‍ സര്‍‌ജറിക്ക് ഫിറ്റാണോ എന്നതെല്ലാം പരിശോധിച്ച ശേഷം അറിയിക്കും. അതിന് ശേഷമെ പറയാന്‍ സാധിക്കൂ. മക്കളുടെ കാര്യമായതിനാല്‍ പലതവണ ആലോചിക്കണമെല്ലോ രാവിലെ പോയി സര്‍ജറി ചെയ്ത് വൈകിട്ട് തിരികെ വരാന്‍ സാധിക്കും. എന്നിരുന്നാലും കേട്ടപ്പോള്‍ മുതല്‍ ഉള്ളില്‍ ഒരു ഭയമുണ്ട്. നിങ്ങള്‍ എല്ലാവരും അവന് വേണ്ടി പ്രാര്‍ഥിക്കണം ബഷീര്‍ ബഷിയും കുടുംബവും പറയുന്നു.

Read more topics: # Basheer bashi ,# words about her son
Basheer bashi words about her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES