Latest News

മകനെ അമിതമായി സ്നേഹിക്കുന്ന അവനൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ; എന്റെയും മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ: കനിഹ

Malayalilife
 മകനെ അമിതമായി സ്നേഹിക്കുന്ന അവനൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ; എന്റെയും മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ: കനിഹ

ചുരുക്കം ചില മലയാളം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കനിഹ അബ്രഹാമിന്റെ സന്തതികള്‍ ഡ്രാമ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ താരം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം, തന്റെ മകനൊപ്പമുള്ള കുടുംബവിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്.

മകനെ അമിതമായി സ്നേഹിക്കുന്ന, അവനൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ. അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന അമ്മ. മക്കളെ സമ്മർദ്ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം. അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നൽകാൻ കഴിയാവുന്നത്ര ശ്രമിക്കുന്നു. ഉറങ്ങാൻ കഥ പറഞ്ഞു കൊടുക്കുന്നു. ഉമ്മ നൽകിയാണ്‌ ഉണർത്തുന്നത്. ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്.ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പോൾ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ എനിക്കത് അഭിമാനത്തിൻറെ നിമിഷമാണ്. എന്റെ അഭിനയം, സിനിമ, മോഡലിങ് എല്ലാത്തിനും അവൻ കൂട്ടുണ്ട്. എന്റെയും, മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ. ജീവിതാവസാനം വരെ അത് എനിക്കൊപ്പമുണ്ടാവും.

മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട്  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Read more topics: # Actress Kaniha ,# words about her son
Actress Kaniha words about her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES