Latest News

ആരോടും നോ പറഞ്ഞില്ല; ദാമ്പത്യം തകരാനുള്ള കാരണം പറഞ്ഞ് മേഘ്‌ന

Malayalilife
ആരോടും നോ പറഞ്ഞില്ല; ദാമ്പത്യം തകരാനുള്ള കാരണം പറഞ്ഞ് മേഘ്‌ന

മൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം താരമായി വളര്‍ന്ന നടിയാണ് മേഘ്‌ന. ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളി ടെലിവിഷന്‍ ആസ്വാദകര്‍ ഉണ്ടാകില്ല. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. അതില്‍ അമൃത എന്ന കഥാപത്രത്തെ അങ്ങേയറ്റം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്‌ന ആയിരുന്നു. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു എങ്കിലും പ്രേക്ഷകരുടെ മനസ്സുകളില്‍ അമൃതയും വര്‍ഷയും ഊര്‍മ്മിളയും എല്ലാം അതെ പോലെ തന്നെയുണ്ട് ചന്ദനമഴയുടെ രണ്ടാം ഭാഗം ഉണ്ടായെങ്കില്‍ എന്ന് ഒരിക്കല്‍ എങ്കിലും സീരിയല്‍ പ്രേമികള്‍ ആഗ്രഹിച്ചിട്ടും ഉണ്ടാകാം. സീരിയലില്‍ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്നയുടെ വിവാഹം.

സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുന്‍പ് തന്നെ അവസാനിച്ചു. മാധ്യമങ്ങളില്‍ എല്ലാം വലിയ വാര്‍ത്ത ആയിരുന്നു മേഘ്നയുടെ വിവാഹമോചനംപിന്നാലെ ഡോണ്‍ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.  ഇപ്പോള്‍ തന്റെ വിവാഹ ബന്ധം എന്ത് കൊണ്ട് തകര്‍ന്നു എന്ന് പറയുകയാണ് താരം, എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം എന്ന് പറയുകയാണ് താരം.

2017 ഏപ്രില്‍ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂര്‍വ്വം മേഘ്നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാല്‍ താരം വിവാഹമോചിതയാകുകയായിരുന്നു. താരത്തിന്റെ വിവാഹമോചനവര്‍ത്ത ഇപ്പോഴും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. വെറും ഗോസിപ്പ് വാര്‍ത്ത ആകണം എന്നായിരുന്നു താരത്തിന്റെ ആരാധകര്‍ പ്രാര്‍ത്ഥിച്ചതും. എന്നാല്‍ തന്നെ പ്രതിസന്ധികള്‍ ഒന്നും തളര്‍ത്തിയിട്ടില്ല. താന്‍ തളരില്ല എന്ന സൂചനയാണ് താരം പിന്നീടുള്ള ജീവിതത്തിലൂടെ കാണിച്ചത്.

എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാണ് മഴവില്ല് പോലെ ജീവിതം നിറങ്ങള്‍ വേണം എന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ഇരിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉയരങ്ങള്‍ വേണമെന്ന് പറയണം എന്നും താരം വ്യക്തമാക്കുന്നു. മോശം കാര്യങ്ങള്‍ വരുമ്പോള്‍ അത് ഓര്‍ത്ത് വീട്ടില്‍ ഇരിക്കാതെ അത് പാഠമായി സ്വീകരിക്കണം എന്നും താരം പറയുന്നു, ഇപ്പോള്‍ അമൃത സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പാരമ്പരയിലാണ് അഭിനയിക്കുന്നത്, ഷാനവാസാണ് പരമ്പരയിലെ നായകന്‍

അഭിനയത്തില്‍ മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയായ മേഘ്ന, നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്. കേരളത്തില്‍ നിന്നും ഇപ്പോള്‍ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്.

Read more topics: # Actress megha words about family
Actress megha words about family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES