മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റി. ഏഷ്യാനെറ്റിലെ കടമുറ്റത്ത് കത്തനാറിലൂടെ ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ സുപരിചിതയാണ്. അതുകൊണ്ടുതന്നെ ആലിസിൻ്റെ ഭർത്താവ് സജിനും സുപരിചിതനാണ്. ഈയിടയ്ക്ക് ആണ് ഇവരുടെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോൾ ഇതിനെ കുറിച്ച് ആലീസ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇച്ചായന്‍ ഇട്ടിട്ട് പോയി, കുടുംജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു ചിലര്‍ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനല്‍ പോയതിന് ഇത്ര സങ്കടപ്പെടണോ, ഇതല്ലെങ്കില്‍ വേറെ, നിന്റെ ജോലി നോക്കി പോടീയെന്നൊക്കെയായിരുന്നു ചിലര്‍ പറഞ്ഞത്. കഴിഞ്ഞ കുറേ മാസങ്ങളായി വലിയൊരു എഫേര്‍ട്ട് എടുത്ത് ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ചാനലാണ് ഇത്. എനിക്ക് നല്ല വിഷമമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. ഇച്ചായനും സങ്കടമായിരുന്നു. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്‌നേഹമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത് എന്നാണ് ആലിസ് തുറന്നു പറയുന്നത്.
യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തത് പറയുമ്പോള്‍ ഞാന്‍ കൈയ്യൊക്കെ കൂപ്പുന്നത് പോലെയുണ്ടായിരുന്നു. അത് ചിലരൊക്കെ വളച്ചൊടിച്ചിരുന്നു. ഇച്ചായന്റെ മനസില്‍ വേറൊരു നടിയാണ്, എന്നെ ഇട്ടിട്ട് പോയെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. അത് വീട്ടുകാരെ വിഷമിപ്പിച്ചിരുന്നു. ആ വീഡിയോ പിടിവിട്ട് പോയപ്പോഴാണ് ഞാന്‍ ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്കിലെ വീഡിയോയുടെ താഴെ വന്ന നാലഞ്ച് കമന്റുകളേ ഞാന്‍ നോക്കിയുള്ളൂ. ഫേസ്ബുക്കിലെ അമ്മച്ചിമാരെക്കൊണ്ട് വല്യ ശല്യമാണെന്നായിരുന്നു സജിന്‍ പറഞ്ഞത്. എന്തായാലും സാധനം തിരിച്ച് കിട്ടിയല്ലോ അതിന്റെ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. തൻറെ ഭർത്താവായിരുന്നു തനിക്ക് എല്ലാം എന്ന് ആലിസ് കൂട്ടിച്ചേർക്കുന്നുണ്ട്. വിഷമഘട്ടത്തില്‍ കൂടെനിന്ന് എന്നെ ആശ്വസിപ്പിച്ചത് ഇച്ചായനാണ്. ഇതല്ലെങ്കില്‍ നമുക്ക് പുതിയൊരു ചാനല്‍ തുടങ്ങാം, നിന്നെ സ്‌നേഹിക്കുന്നവരെല്ലാം കൂടെക്കാണുമെന്നും പറഞ്ഞിരുന്നു. മറ്റൊരാള്‍ക്ക് ഇതൊരു നിസാര കാര്യമായിരിക്കും, എനിക്കങ്ങനയെല്ല, കുറേപേര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ അസോസിയേഷനായ ആത്മ എന്നെ നന്നായി പിന്തുണച്ചിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു.
ഏഷ്യാനെറ്റിലെ കടമുറ്റത്ത് കത്തനാറിലൂടെ ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ഹിറ്റ്ലറിലെ പ്രിയ എന്ന കഥാപാത്രമായാണ് ആലീസ് എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമാണ്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. വിവാഹത്തോടെയാണ് ആലിസ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. താരത്തിൻ്റെ വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടാണ് സമൂഹമാധ്യങ്ങളിൽ ആലിസ് ശ്രദ്ധ നേടുന്നത്.
ചാനൽ ഹാക്ക് ചെയ്യപ്പെട്ടപ്പോൾ വിഷമം പറഞ്ഞ് ആരാധകരുടെ അടുത്തേക്ക് താരം എത്തിയിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് നേടിയത് എല്ലാം ഒറ്റയടിക്ക് പോകുക എന്ന് പറഞ്ഞാൽ ഭയങ്കര വിഷമമുള്ള കാര്യമാണ്. എന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടത് അതുപോലെ തിരിച്ച് എടുക്കാനുള്ള ശ്രമങ്ങൾ നിയമപരമായി ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് നല്ല രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. ഒന്ന് രണ്ടാഴ്ച്ചകൾക്കുള്ളിൽ എല്ലാം ശരിയായി പഴയത് പോലെ ആവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', ആലീസ് പറഞ്ഞു.