ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാന്‍ പോകുന്നില്ല; എന്റെ ശരീരത്തെ കുറിച്ച് ആരു വേണമെങ്കിലും കളിയാക്കിക്കോട്ടെ: വീണ നായർ

Malayalilife
topbanner
ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാന്‍ പോകുന്നില്ല; എന്റെ ശരീരത്തെ കുറിച്ച് ആരു വേണമെങ്കിലും കളിയാക്കിക്കോട്ടെ: വീണ നായർ

വെള്ളിമൂങ്ങയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ മിനിസ്‌ക്രീന്‍ താരമാണ് വീണ നായര്‍. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസണ്‍ 2വിലേക്കും താരം എത്തിയിരുന്നു. ശ്രദ്ധേയപ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവച്ചത്. ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഭര്‍ത്താവ് ആര്‍ജെ അമനും മകനുമൊപ്പം ദുബായിലാണ് വീണ.  എന്നാൽ ഇപ്പോൾ  ശരീരവണ്ണത്തിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് കളിയാക്കപ്പെട്ടിട്ടുളള വ്യക്തിയാണ് താൻ എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.

ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. എന്നെക്കാള്‍ പ്രായമുളളവര്‍ എന്റെ സൈസ് കണ്ടിട്ട് ചേച്ചീ എന്ന് വിളിക്കാറുണ്ട്. ആദ്യമൊക്കെ അങ്ങനെ വിളിക്കല്ലെ. ഞാന്‍ നിങ്ങളേക്കാള്‍ ഇളയതാണെന്ന് പറയുമായിരുന്നു. ഇപ്പോള്‍ ആരെയും തിരുത്താറില്ല. എന്റെ ശരീരത്തെ കുറിച്ച് ആരു വേണമെങ്കിലും കളിയാക്കിക്കോട്ടെ.

ഞാന്‍ പണ്ടുമുതലേ ഇങ്ങനെയാണ്. പിന്നെ വണ്ണം കൊണ്ട് എനിക്ക് കരിയറില്‍ പ്രശ്‌നങ്ങള്‍ വരും. അതുകൊണ്ട് മാത്രമാണിപ്പോള്‍ ഡയറ്റും വ്യായാമവുമൊക്കെ ശീലിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, അഭിമുഖത്തില്‍ വീണാ നായര്‍ പറഞ്ഞു.  എന്നാൽ ഇപ്പോൾ  വീണാ നായരും ബിഗ് ബോസ് ടീമിന്‌റെതായി പുറത്തിറങ്ങിയ പുതിയ വെബ് സീരിസില്‍  എത്തുന്നുണ്ട്.  അടുത്തിടെയാണ് യൂടൂബില്‍ ബോയിംഗ് ബോയിംഗ് എന്ന് പേരിട്ട സീരീസിന്‌റെ ആദ്യ എപ്പിസോഡ് ഇറങ്ങിയത്. 

Actress Veena nair words about body shaiming

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES