നടി സ്‌നേഹ ശ്രീകുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്.യൂട്യൂബറും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ സായ് കൃഷ്ണയും ഇതിനെതിരെ പ്രതികരിച്ചു. മുന്‍പ് നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളെ സ്‌നേഹ ശ്രീകുമാര്‍ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ആര്‍.എല്‍.വി. രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ടും സത്യഭാമയെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയായാണ് സ്‌നേഹയെ വ്യക്തിപരമായി അധിക്ഷേപിച്ചും ബോഡി ഷെയ്മിങ് നടത്തിയും സത്യഭാമ പുതിയ വീഡിയോ പുറത്തുവിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സായ് കൃഷ്ണ സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രണ്ട് വര്‍ഷം മുന്‍പ് ആര്‍.എല്‍.വി. രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച അതേ സത്യഭാമ തന്നെയാണ് ഇതെന്നും, 'ബാധയിളകിയതിന് ശേഷം പ്രത്യക്ഷപ്പെടുന്ന 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കലാമണ്ഡലം' എന്നാണ് സത്യഭാമയെന്നും സായ് കൃഷ്ണ പരിഹസിച്ചു. വിവരക്കേട് ചെയ്യുന്നവര്‍ക്ക് അത് സ്വയം തോന്നുകയില്ലെന്നും, മറ്റുള്ളവര്‍ക്ക് വിവാദമായി തോന്നുമ്പോഴാണ് ഒരു പരാമര്‍ശം വിവാദമായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാഹുബലിയിലെ മഹിഷ്മതി രാജ്ഞിയെപ്പോലെ വന്നാണ് സത്യഭാമ സംസാരിക്കുന്നതെന്നും സായ് കൃഷ്ണ പരിഹാസത്തോടെ പറഞ്ഞു. 'സ്‌നേഹ ശ്രീകുമാര്‍ കലാമണ്ഡലത്തില്‍ പോയി പഠിച്ചയാളാണ്, എന്നാല്‍ അവര്‍ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ത്തിട്ടില്ല. സത്യഭാമയാകട്ടെ അത് ആര്‍ഭാടമായി പേരിനൊപ്പം ചേര്‍ത്തു,' സായ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഈ പ്രായത്തില്‍ എന്തിനാണ് ഇങ്ങനെ 'തിളയ്ക്കുന്നതെന്നും', ഇത്ര പ്രായമായി എന്നെങ്കിലും ചിന്തിച്ചുകൂടേയെന്നും സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ ചോദിച്ചു.
സത്യഭാമയ്ക്കുള്ള മറുപടിയെന്നോണം സ്‌നേഹ പങ്കുവച്ചൊരു ചിത്രവും ചര്‍ച്ചയാകുന്നുണ്ട്'മറിമായം' ടലിവിഷന്‍ പരിപാടിയിലെ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് സ്‌നേഹ പങ്കുവച്ചത്. 'പൊന്നുംപുറത്തെ മണ്ഡോദരിയമ്മ' എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്...
മാത്രമല്ല സത്യഭാമയുടെ അധിക്ഷേപം താന്‍ കാര്യമാക്കുന്നില്ലെന്ന് സ്‌നേ?ഹ ഇന്ന് പറഞ്ഞിരുന്നു. ' ഇവര്‍ക്കൊരു മറുപടി കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. കാരണം ഇത് ഒരു പ്രാവശ്യം സംഭവിച്ചതല്ല. അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലാതെ ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ല.
സാധാരണ മനുഷ്യര്‍ക്ക് ഒരു നിലവാരം വിട്ട് അതിന്റെ താഴേക്ക് സംസാരിക്കാന്‍ പറ്റില്ല. അവരുടെ രീതിയില്‍ മറുപടി കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ഇക്കാര്യം വിട്ടതാണ്. കലാമണ്ഡലത്തില്‍ ഒരു അഡ്മിഷന് ഞാന്‍ പോയിട്ടില്ല. ഡാന്‍സും ഓട്ടന്‍തുള്ളലുമൊന്നും കലാമണ്ഡലത്തില്‍ നിന്നല്ല പഠിച്ചത്. ചെറുപ്പത്തിലേ എന്റെ ഏറ്റവും പ്രിയപ്പെട്ട ?ഗുരുക്കന്‍മാരുടെ വീട്ടില്‍ പോയി പഠിച്ചതാണ്. അവര്‍ക്ക് എന്തോ പ്രശ്‌നം എവിടെയോ ഉണ്ട്. അതുകൊണ്ടായിരിക്കും ഇങ്ങനെ സംസാരിക്കുന്നതെന്ന് തോന്നുന്നു. ഇത് ഞാന്‍ പറഞ്ഞതിന്റെ ഒരുപക്ഷെ ഇനിയും അവര്‍ വീഡിയോ
ചെയ്യാം.എന്ന് വെച്ച് അത്തരം ഭീഷണികളില്‍ പേടിക്കുന്ന ആളൊന്നുമല്ല ഞാന്‍. അത്തരം ഭീഷണികളൊന്നും ആരും എന്റെ നേരെ പ്രയോ?ഗിക്കാമെന്നും വിചാരിക്കേണ്ട...ഇതിനേക്കാള്‍ വലിയ പ്രതികൂല സാഹചര്യങ്ങള്‍ കടന്ന് വന്ന ആളാണ്. എന്റെ അച്ഛന്റെ പേര് ശ്രീകുമാര്‍ എന്നാണ്. എന്നെ വീട്ടില്‍ നിന്ന് പഠിപ്പിച്ചത് നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ്...
എന്റെ അച്ഛന്‍ അങ്ങനെ ഉറച്ച അഭിപ്രായങ്ങളുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ മകളായ എനിക്കും അതുണ്ടാകും. എതിരഭിപ്രായങ്ങള്‍ പറയാം. പക്ഷെ മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്നും ഇവിടെ നിയമവ്യവസ്ഥകളുണ്ടെന്നും സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു...