Latest News

പർദ്ദ ധരിക്കാതെ ഇപ്പോൾ  പുറത്തിറങ്ങില്ല;  മേക്കപ്പിടുന്നത് നിർത്തി; മനസ്സ് തുറന്ന് നടി സജിത ബേട്ടി

Malayalilife
പർദ്ദ ധരിക്കാതെ ഇപ്പോൾ  പുറത്തിറങ്ങില്ല;   മേക്കപ്പിടുന്നത് നിർത്തി;  മനസ്സ് തുറന്ന്  നടി സജിത ബേട്ടി

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ  സുപരിചിതയായ താരമാണ് സജിത ബേട്ടി. ബാലതാരമായി തന്നെ സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരവുമാണ് സജിത. മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയെങ്കിലും  ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ ബാലതാരമായിട്ടാണ് സജിതാ ഏവർക്കും സുപരിചിതയായത്. എന്ന; അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്ത സജിത  തന്റെ തിരിച്ചു വരവിനെ കുറിച്ച് തുറന്ന് പറയുകയാണ്.

 സജിത നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുമെല്ലാം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതോടൊപ്പം തന്നെ  ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ അവതാരകയുടെ വേഷത്തിലുമെല്ലാം തന്നെ  സജിത തിളങ്ങുകയും ചെയ്‌തു. 

 സജിത 40ൽ അധികം സീരിയലുകളിലും വേഷമിട്ടിരുന്നു. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്ന താരം പിന്നീട് ഒരിടവേള എടുക്കുകയായിരുന്നു. അഭിനയ രംഗത്ത്  അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോഴും സജീവമായിരുന്ന സജിത.എന്നാൽ  രണ്ടു വർഷമായി അഭിനയ മേഖലയോട് അകന്ന് നിൽക്കുകയാണ് ഇപ്പോൾ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം.

താൻ പൂർണമായും അഭിനയ ജീവിതം  ഉപേക്ഷിച്ചിട്ടില്ല എന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും എത്തുമെന്നും സജിതാ ബേട്ടി ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ഇടവേള എടുത്തു എന്നൊന്നും പറയാൻ പറ്റില്ല. മകളെ  ഗർഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു. ഇപ്പോൾ അവളുടെ പിറകെയുള്ള ഓട്ടത്തിലാണെന്നും സമയം തികയുന്നില്ലെന്നുമാണ് സജിത വ്യക്തമാക്കുന്നത്. 

ഭർത്താവ് ഷമാസ് ബിസിനസുകാരനാണ്. അപ്പോൾ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം മകൾ ഒറ്റയ്ക്കാകില്ലേ. അവൾ തനിച്ചാകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അപ്പോൾ അവൾക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത് എന്നും സജിത ഇപ്പോൾ തുറന്ന് പറയുകയാണ്. 
 

Actress Sajitha betti words about acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക