ഒരുദിവസം നീ എന്റെ മടിയെ മറികടക്കും; എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല; മകൾ സുദർശനയ്‌ക്കൊപ്പം ഉറങ്ങുന്ന ചിത്രം പങ്കിട്ട് അർജുൻ

Malayalilife
  ഒരുദിവസം നീ എന്റെ മടിയെ മറികടക്കും; എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല; മകൾ സുദർശനയ്‌ക്കൊപ്പം ഉറങ്ങുന്ന ചിത്രം പങ്കിട്ട് അർജുൻ

ലയാളികൾക്ക്  ഇന്ന് ഏറെ സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന ഇരുവരും  പിന്നീട് ജീവിതത്തിൽ പങ്കാളികളായി മാറുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് ഇന്ന്  അർജുൻ സോമശേഖരൻ. ദമ്പതികൾക്ക് ഒരു   പെൺകുഞ്ഞ് കഴിഞ്ഞ നവംബറിലാണ്  പിറന്നത്.

മകൾ പിറന്നത്തിന് പിന്നാലെ  വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. എന്നാൽ  ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ നവംബറിലാണ്  പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ 
മകളോടൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അർജുൻ. ഒരുദിവസം നീ എന്റെ മടിയെ മറികടക്കും, എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല, എന്റെ കൊച്ചുസുധ എന്ന ക്യാപ്ഷനൊപ്പമായാണ് അർജുൻ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ഇതിനകം തന്നെ മകളേയും ചേർത്ത് പിടിച്ചുറങ്ങുന്ന അർജുന്റെ ഫോട്ടോ  വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോയെന്നായിരുന്നു കമന്റുകൾ. ഒറിജിനൽ ഫോട്ടോ കോപ്പിയാണ്. താടി ഒഴിച്ച് മുഖം രണ്ടും ഒരേപോലെയുണ്ട്. താടിയുണ്ടെന്നേയുള്ളൂ, അല്ലാതെ നോക്കുമ്പോൾ രണ്ടാളും ഒരേപോലെയെന്ന കമന്റിന് ചിരിക്കുന്ന സ്മൈലിയായിരുന്നു അർജുന്റെ മറുപടി. അച്ഛന്റെ മോൾ തന്നെയെന്നാണ് ചിത്രം കണ്ടവരെല്ലാം പറഞ്ഞത്.

Actor arjun share pic with daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES