ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം; ഉടൻ പണത്തിന്റെ മീനാക്ഷിയും ഡെയ്നും മനസുതുറക്കുന്നു

Malayalilife
topbanner
ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം; ഉടൻ പണത്തിന്റെ മീനാക്ഷിയും ഡെയ്നും മനസുതുറക്കുന്നു

മഴവിൽ മനോരമയിൽ ഉടൻ പണം എന്ന പരുപാടി പണ്ടുമുതൽ തന്നെ പ്രേക്ഷകരുടെ പ്രിയമാണ്. ഇപ്പോൾ മൂന്നാമത്തെ സീസണാണ് നടക്കുന്നത്. പണ്ടൊക്കെ നാടാകെ പോയി മത്സരം നടത്തുന്ന പരുപാടി ഇപ്പോൾ വീട്ടിലിരുന്നു വീഡിയോ കാൾ വഴിയാണ് നടത്തുന്നത്. അങ്കേർസ് സ്റ്റുഡിയോയിൽ നില്കും മത്സരിക്കുന്നവർ അവരുടെ വീടുകളിൽ നിന്ന് ചോദ്യത്തിന് ഉത്തരം പറയും. ഇപ്പോൾ ഇങ്ങനെയാണ് നടത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരായി മാറിയ താരങ്ങളാണ് ഉടൻ പണം മൂന്നിലെ അങ്കേർസ് മീനാക്ഷിയും ഡെയ്ൻ ഡേവിസും. വളരെ ചെരിയ സമയം കൊണ്ട് തന്നെ ഡെയ്നും- മീനാക്ഷിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.

ഇരുവരുടെയും കോമഡി കോംബോ എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ്. ചിരി മാത്രമല്ല ഷോയ്ക്കിടെ കണ്ണ് നിറയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നാണ് ഇരുവരും പറയുന്നത്. ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രശനങ്ങളും ദുഃഖങ്ങളും കേൾക്കുമ്പോൾ നമ്മൾ സ്റ്റേജിലാണ് നിൽക്കുന്നതെന്നൊക്കെ മറന്നു പോകും. ഇതിന്റെ തുടർച്ചയായി വേദിയിൽ നിന്ന് കരഞ്ഞു വരെ പോയിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. സ്ക്രിപ്റ്റ് പഠിച്ചിട്ടൊന്നുമല്ല സ്റ്റേജിൽ കയറുന്നതെന്നും ഡെയ്ൻ പറഞ്ഞു. കയ്യിൽ നിന്ന് ഇടുക എന്ന ആശയത്തിനാണ് പ്രാധാന്യം. അതിനുള്ള സ്വാതന്ത്ര്യം തരുന്നതാണ് പരിപാടിയുടെ ഏറ്റവും വലിയ ഗുണം. ചില സമയത്ത് നമുക്ക് വാക്കുകൾ തെറ്റിപോകാം, പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാം. പക്ഷേ, അന്നേരമൊന്നും കട്ട് പറഞ്ഞ് റീ ടേക്ക് എടുക്കേണ്ട ആവശ്യ മില്ല. അടുത്തയാൾ അതറിഞ്ഞ് ഡയലോഗ് പറഞ്ഞാൽ മതി. ഇതാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രി. ഈ ഷോ കാണുന്നവർക്കും ഇത് മനസിലാകും. 

മഴവിൽമനോരമ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ നായിക-നായകനിലൂടെയാണ് മീനാക്ഷി മിനിസ്ക്രീനിൽ എത്തിയത്. മീനാക്ഷി മത്സരാർഥിയായി എത്തിയ ഷോ അവതരിപ്പിച്ചിരുന്നഥത് ഡെയ്ൻ ആയിരുന്നു. നായിക-നായകന് ശേഷമാണ് ഇരുവരും ഒരുമിച്ചൊരു റിയാലിറ്റി ഷോയുമായി എത്തിയത് തുടക്കത്തിൽ തന്നെ ഇരുവരുടേയും കോമ്പോ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

udan panam mazhavil manorama meenakshi dayne

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES