Latest News

തട്ടീംമുട്ടീമിലെ വാസവദത്തയുടെ മകള്‍ ഇനി ഐപിഎസ് ഓഫീസര്‍; അമ്മയ്ക്ക് പിന്നാലെ നീരദയും അഭിനയത്തിലേക്ക് 

Malayalilife
തട്ടീംമുട്ടീമിലെ വാസവദത്തയുടെ മകള്‍ ഇനി ഐപിഎസ് ഓഫീസര്‍; അമ്മയ്ക്ക് പിന്നാലെ നീരദയും അഭിനയത്തിലേക്ക് 

തട്ടീംമുട്ടീ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യന്‍. വാസവദത്ത എന്ന അമ്മായിയമ്മയായിട്ടാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതുവരെ കണ്ട അമ്മായിയമ്മമാരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വാസവദത്ത. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു . ചെറിയ സമയത്തിനുള്ളില്‍ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാന്‍ നടിക്ക് കഴിഞ്ഞു. ഇപ്പോഴിത നടിക്ക് പിന്നാലെ മകളും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. മനീഷ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മഴവില്ല് മനോരമയിലൂടെയാണ് മകള്‍ നീരദ ഷീന്‍ അഭിനയത്തില്‍ചുവട് വയ്ക്കുന്നത്. ചാക്കോയും മേരിയും' എന്ന സീരിയലില്‍ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്. മനീഷ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ...'പ്രിയരെ, വീണ്ടും ഒരു സന്തോഷ വര്‍ത്തമാനം. ന്റെ മകള്‍ നീരദ ഷീന്‍ 'മഴവില്‍ മനോരമ'യിലെ ചാക്കോയും മേരിയും എന്ന സീരിയലില്‍ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകും എന്ന് കരുതുന്നു.' ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മനീഷ പറയുന്നു.

അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളില്‍ പാടുകയു നിരവധി സ്റ്റേജ് ഷോകളില്‍ പാടിയിട്ടുമുണ്ട്.. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. 'തന്മാത്ര' ആയിരുന്നു മനീഷയുടെ ആദ്യസിനിമ.


 

thateem mutteem maneesha daughter neerada entry serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക