ടോക്‌സിക്: രക്തം ചിന്തിയ പോര്‍ക്കളത്തില്‍ യഷ്; ടീസര്‍ ഫെബ്രുവരി 20-ന് പുറത്തിറങ്ങും

Malayalilife
 ടോക്‌സിക്: രക്തം ചിന്തിയ പോര്‍ക്കളത്തില്‍ യഷ്; ടീസര്‍ ഫെബ്രുവരി 20-ന് പുറത്തിറങ്ങും

'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്' (Toxic: A Fairytale for Grown-ups) സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസര്‍ ഫെബ്രുവരി 20-ന് രാവിലെ 9:35-ന് റിലീസ് ചെയ്യും. വയലന്‍സും സങ്കീര്‍ണ്ണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റര്‍ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ മഞ്ഞുവീഴ്ചയ്ക്ക് നടുവില്‍, മുഖം മറച്ച് കുപ്പിയില്‍ നിന്ന് മദ്യം കഴിക്കുന്ന 'രായ' എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമായ ടോക്‌സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആകാംക്ഷയുണ്ട്. ഫെബ്രുവരി 20-ന് പുറത്തിറങ്ങുന്ന ടീസര്‍ സിനിമയുടെ ലോകത്തെക്കുറിച്ച് ആദ്യമായൊരു കൃത്യമായ കാഴ്ച നല്‍കും. സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതല്‍ ആഴത്തില്‍ അനുഭവപ്പെടുന്നതിനായി ടീസര്‍ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.

ചിത്രത്തിലെ താരനിരയും ഏറെ ഇന്‍ഡസ്ട്രിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. നാദിയയായി കിയാര അദ്വാനി, കരുത്തുറ്റ എലിസബത്തായി ഹുമ ഖുറേഷി, സിനിമയുടെ ഗതി മാറ്റുന്ന ഗംഗ എന്ന കഥാപാത്രമായി നയന്‍താര എന്നിവരെത്തുന്നു. താരാ സുതാരിയ റെബേക്കയായും, രുക്മിണി വസന്ത് മെലീസയായും വേഷമിടുന്നു. ഒടുവില്‍ പുറത്തുവിട്ട യഷിന്റെ 'രായ' എന്ന കഥാപാത്രവും 'Daddy's home...' എന്ന ഡയലോഗും തീയേറ്ററുകളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. 

യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥയെഴുതി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍ സിനിമ മൊഴിമാറ്റി എത്തും.

മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റര്‍. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി, ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവ്, കെച്ച എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണനും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തീയേറ്ററുകളില്‍ എത്തും.

Read more topics: # ടോക്‌സിക്:
yash geetu mohandas movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES