Latest News

ജൂഹിക്ക് പിന്നാലെ മീനാക്ഷിയും; തട്ടീം മുട്ടീം-ല്‍ നിന്നും പിന്‍മാറി ഭാഗ്യലക്ഷ്മി; ആശംസയുമായി മഞ്ജുപിളള

Malayalilife
   ജൂഹിക്ക് പിന്നാലെ മീനാക്ഷിയും; തട്ടീം മുട്ടീം-ല്‍ നിന്നും പിന്‍മാറി ഭാഗ്യലക്ഷ്മി; ആശംസയുമായി മഞ്ജുപിളള

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ  തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. 2011-ല്‍ ആരംഭിച്ച സീരിയല്‍ ഇപ്പോള്‍ സീസണ്‍ 2 ലാണ്. സീരിയിലിലെ കഥാപാത്രങ്ങള്‍ തമ്മിലുളള കെമിസ്ട്രിയും ഒറിജിനാലിറ്റിയുമാണ് സീരിയിലിനെ എന്നും പ്രോക്ഷകര്‍ക്ക് പ്രിയങ്കരമാക്കി മുന്നോട്ടു കൊണ്ടു പോകുന്നത്.  കെപിഎസിഇ ലളിത. മഞ്ജു പിളള, ജയകുമാര്‍ പരമേശ്വരന്‍ പിളള,  സിദ്ധാര്‍ത്ഥ് ഭാഗ്യ ലക്ഷ്മി തുടങ്ങിയവരാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ അച്ഛമ്മയും മക്കളും ചെറുമക്കളുമായി എത്തുന്നത്. ചേച്ചിയും അനിയനുമായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനും ആണെന്നതും സീരിയലിന്റെ പ്രത്യേകതയാണ്.

തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കുന്നതിനിടെ തന്നെ പഠനത്തിനും സമയം കണ്ടെത്തിയ മീനാക്ഷി ഇപ്പോള്‍ നഴ്സാണ്. കോട്ടയത്ത് ഒരു പ്രൈവറ്റ് ആശുപത്രിയിലാണ് മീനാക്ഷി ജോലി ചെയ്യുന്നത്.സീരിയലില്‍ മീനാക്ഷിയുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു മാസം ഗര്‍ഭിണി എന്ന രീതിയിലാണ് പുരോഗമിക്കുന്നത്. എന്നാലിപ്പോള്‍ താരം സീരിയലില്‍ നിന്നും പിന്‍മാറുകയാണ് എന്നാണ് വിവരം. മഞ്ജു പിളള പങ്കുവച്ച ഒരു ചിത്രത്തിലൂടെയാണ് മീനാക്ഷിയായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മി സീരിയലില്‍ നിന്നും പോകുന്നതായി അറിയിച്ചത്. ഇപ്പോള്‍ ഇതിലെ കഥാപാത്രങ്ങളായി എത്തുന്ന മോഹനവല്ലിയുടെയും, മീനാക്ഷി ആയി എത്തുന്ന ഭാഗ്യലക്ഷ്മി പ്രഭുവിന്റെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഞ്ജുപിള്ളയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇരുവരും തമ്മിലുള്ള ചിത്രം പങ്ക് വച്ചത്.ഇരുവരുടെയും ചിത്രങ്ങള്‍ക്ക് സംശയവുമായി നിരവധി ആരാധകരാണ് എത്തുന്നത്. മീനാക്ഷിയ്ക്ക് ആശംസകളാണ് മഞ്ജു ചിത്രത്തിലൂടെ നല്‍കുന്നത്. ഒരുപാട് മിസ് ചെയ്യുമെന്നും, ഒരുപാട് ഇഷ്ടം ആയിരുനെന്നും താരം പറയുന്നു. എന്നാല്‍ മീനാക്ഷി പോയോ എന്ന ആരാധകന്റെ സംശയത്തിന്‌വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ് മീനാക്ഷി എന്നും മഞ്ജു വ്യക്തമാക്കി. എന്നാല്‍ വിവരം അറിയുന്ന ആരാധകര്‍ അല്‍പ്പം നിരാശയിലാണ്.

സീരിയലില്‍ വിവാഹിതയായെങ്കിലും ജീവിതത്തില്‍ താന്‍ ഉടന്‍ വിവാഹിതയാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പഠിക്കണം എന്ന് താത്പര്യം ഉണ്ടെങ്കിലും സിനിമകളില്‍ എനിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു. ഇതെന്താ ജൂഹി ഉപ്പും മുളകില്‍ നിന്നും പോയതിന് പിന്നാലെ ഭാഗ്യലക്ഷമിയും പ്രേക്ഷകരുടെ പ്രിയ സീരിയലില്‍ നിന്നും പിന്‍മാറുന്നതിന്റെ വിഷമം ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

bhagyalekshmi quits from thateem mutteem

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES