പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ നൃത്തവേദികളിലെ ചിത്രങ്ങളും കുടുംബച്ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ടു മക്കളുണ്ട്. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും വിവാഹിതയായത്. വിവാഹച്ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്നാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷം താരം പങ്കുവച്ചിരുന്നു. തന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമ്മയാകാന്‍ പോകുന്ന സന്തോഷം താരം പങ്കുവച്ചത്. നിരവധി താരങ്ങളാണ് അമ്മയാകാന്‍ പോകുന്ന ദിവ്യക്ക് ആശംസ അറിയിച്ച് എത്തിയത്. ഇപ്പോള്‍ താന്‍ അമ്മയായ സന്തോഷവും താരം പങ്കുവച്ചിരിക്കയാണ്. കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞു പിറന്നത്. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് കിടക്കുന്ന ഒരു ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്.
RECOMMENDED FOR YOU: