Latest News

പ്രശസ്ത സീരിയല്‍ താരം രാഹുല്‍ രവി ഒളിവില്‍; പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധ നേടിയ നടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്; പരാതിയുമായി ഭാര്യ ലക്ഷ്മി

Malayalilife
 പ്രശസ്ത സീരിയല്‍ താരം രാഹുല്‍ രവി ഒളിവില്‍; പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധ നേടിയ നടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്; പരാതിയുമായി ഭാര്യ ലക്ഷ്മി

പൊന്നമ്പിളി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ സ്വന്തം ഹരിയായി മാറിയ നടനാണ് രാഹുല്‍ രവി. മോഡലും പ്രൊഫഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്‍ വച്ച് 2020 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലുമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. ഇപ്പോഴിതാ, ആ വാര്‍ത്തകള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

ഭാര്യ ലക്ഷ്മി നല്‍കിയ പീഡന പരാതിയില്‍ രാഹുല്‍ രവിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോള്‍ പൊലീസ്. ചെന്നൈ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ച കഴിഞ്ഞു. രാഹുല്‍ രവിയെ മറ്റൊരു പെണ്‍കുട്ടിക്ക് ഒപ്പം ഇയാളുടെ അപാര്‍ട്മെന്റില്‍ നിന്നും ലക്ഷ്മി പിടികൂടി എന്നാണ് എഫ്ഐആറില്‍ പറയുന്നത്. 2023 ഏപ്രില്‍ 26ന് അര്‍ദ്ധരാത്രിയിലായിരുന്നു ആ സംഭവം. ലക്ഷ്മിയ്ക്ക് ലഭിച്ച ഒരു സൂചനയുടെ അടിസ്ഥാനത്തില്‍, പോലീസിനും അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഒപ്പം ലക്ഷ്മി നടന്റെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടിക്ക് ഒപ്പം രാഹുല്‍ രവിയെ പിടിച്ചത്. രാഹുലിന്റെ കിടപ്പുമുറിയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

2020 ഡിസംബറില്‍ ആണ് രാഹുലും ലക്ഷ്മിയും വിവാഹിതരാകുന്നത്. ഉടനെ തന്നെ ഇരുവരുടെയും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ തുടങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ലക്ഷ്മിയെ ഇയാള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അതേസമയം മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. ഇത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഉദയ ടിവി, സണ്‍ ടിവി നെറ്റ്വര്‍ക്കുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു ബഹുഭാഷാ സീരിയലാണ് നന്ദിനി. സണ്‍ ടിവിയിലെ 'കണ്ണനക്കണ്ണേ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് പ്രോജക്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രണ്ടുപേരാണ് ലക്ഷ്മിയും രാഹുലും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി അഭിനയത്തില്‍ കഴിവ് തെളിയിച്ച രാഹുല്‍ അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ രാഹുല്‍ ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

'ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി' എന്നായിരുന്നു ലക്ഷ്മിയെ പരിചയപ്പെടുത്തി രാഹുല്‍ കുറിച്ചത്.

പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ ഇരുവരും പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകള്‍ അടക്കം ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവാഹം നടന്നതിന്റെ യാതൊരു ചിത്രങ്ങളോ പോസ്റ്റുകളോ ഇരുവരുടെയും അക്കൗണ്ടുകളില്‍ ഇല്ല ഇത് തന്നെയാണ് ആരാധകരില്‍ സംശയം കൂട്ടിയതും. മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ രാഹുല്‍ വിവാഹത്തിന് ശേഷം ചെന്നൈയില്‍ ആയിരിക്കുമെന്നും അറിയിച്ചിരുന്നു. എംബിഎ പൂര്‍ത്തിയാക്കിയ ആളാണ് ലക്ഷ്മി.

മോഡലിംഗില്‍ നിന്നുമായിരുന്നു രാഹുല്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്. അവതാരകനായും രാഹുല്‍ തിളങ്ങിയിരുന്നു. പൊന്നമ്പിളിയിലെ ഹരിയെ അവതരിപ്പിച്ചതോടെയായിരുന്നു താരം കുടുംബ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയെ അവതരിപ്പിച്ചത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.


 

Read more topics: # രാഹുല്‍ രവി
rahul ravi is absconding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക