Latest News

നല്കിയത് വ്യാജ പരാതി; തെളിവുകള്‍ കാണിച്ചതിനാല്‍ പുറത്ത് വരാന്‍ പറ്റി; കണ്ണാനെ കണ്ണെ എന്ന സീരിയല്‍ ചെയ്യുമ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍; എന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ്;  സീരിയല്‍ നടന്‍ രാഹുല്‍ രവി വിവാഹമോചനത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
നല്കിയത് വ്യാജ പരാതി; തെളിവുകള്‍ കാണിച്ചതിനാല്‍ പുറത്ത് വരാന്‍ പറ്റി; കണ്ണാനെ കണ്ണെ എന്ന സീരിയല്‍ ചെയ്യുമ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍; എന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ്;  സീരിയല്‍ നടന്‍ രാഹുല്‍ രവി വിവാഹമോചനത്തെക്കുറിച്ച് പങ്ക് വച്ചത്

പൊന്നമ്പിളി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ സ്വന്തം ഹരിയായി മാറിയ നടനാണ് രാഹുല്‍ രവി. അതിനു ശേഷം തമിഴില്‍ നന്ദിനി എന്ന സീരിയലില്‍ അഭിനയിച്ചതോടെ നടന്റെ താരമൂല്യം കുതിച്ചുയരുകയും ചെയ്തു. പിന്നാലെയാണ് മോഡലും ചെന്നൈയിലെ ഇന്റര്‍നാഷണല്‍ ബാങ്കില്‍ ഉദ്യോഗസ്ഥയുമായ ലക്ഷ്മി എസ് നായരെ താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്‍ വച്ച് 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലുമായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനിപ്പുറം ഇരുവരും തമ്മിലുള്ള ദാമ്പത്യ കലഹങ്ങള്‍ രൂക്ഷമാവുകയും വേര്‍പിരിഞ്ഞു താമസിക്കുകയും ആയിരുന്നു. അടുത്ത കാലത്ത് രാഹുല്‍ രവിയുടെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞു. മുന്‍ ഭാര്യ നല്‍കിയ പരാതിയായിരുന്നു ഇതിന് കാരണം. രാഹുല്‍ രവിക്കെതിരെ ഗാര്‍ഹിക പീഡനത്തിനാണ് ഭാര്യയായിരുന്ന ലക്ഷ്മി പരാതി നല്‍കിയത്. കേസില്‍ നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

ഇപ്പോഴിതാ, ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണ്.രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മി ഉന്നയിച്ചത്. നടനെ മറ്റൊരു സ്ത്രീക്കൊപ്പം പുലര്‍ച്ചെ രണ്ട് മണിക്ക് അപാര്‍ട്മെന്റില്‍ നിന്നും പിടികൂടിയെന്നും വിവാഹ ശേഷവും ഒന്നിലേറെ സ്ത്രീകളുമായി രാഹുല്‍ സ്വകാര്യ ചാറ്റിംഗ് നടത്തിയെന്നുമൊക്കെയാണ് ലക്ഷ്മി പരാതിപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ നടനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.

ഒടുവില്‍ മുന്‍കൂര്‍ ജാമ്യം നേടിയ നടന്‍ വിവാഹമോചനം നേടാനുള്ള പരിശ്രമത്തിലായിരുന്നു. നിയമപരമായി ലക്ഷ്മിയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം ഇതാദ്യമായി എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് രാഹുല്‍ രവി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ സന്തോഷ ദാമ്പത്യം ആയിരുന്നെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ തങ്ങള്‍ക്കിടയില്‍ കല്ലുകടി ആരംഭിച്ചിരുന്നു. അതിന്റെ ആദ്യത്തെ കാരണം, രാഹുല്‍ സീരിയലുകളില്‍ അഭിനയിക്കുന്നതായിരുന്നു. അതു ലക്ഷ്മിയ്ക്ക് ഇഷ്ടമായിരുന്നില്ല. ഈ കരിയര്‍ ഉപേക്ഷിക്കണമെന്നുള്ള ലക്ഷ്മിയുടെ ആവശ്യം അംഗീകരിക്കുവാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. ഇതു മാത്രമല്ല, രാഹുലിന്റെ മാതാപിതാക്കള്‍ക്കെതിരെയും ലക്ഷ്മി കേസ് നല്‍കിയിരുന്നു. കൂടാതെ, രാഹുലിനെ അപ്പാര്‍ട്മെന്റില്‍ നിന്ന് പിടികൂടിയെന്ന പരാതിയും.

വേറെയും പല കാരണങ്ങള്‍ ഉണ്ടായിരുന്നു. വലിയൊരു ട്രാപ്പായിരുന്നു ലക്ഷ്മി തന്നെ കുടുക്കാന്‍ ഒരുക്കിയതെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ എല്ലാത്തിനും രാഹുലിന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നു. അതു കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചതും കോടതി വിവാഹമോചനം അംഗീകരിച്ചു നല്‍കിയതും. മലയാളത്തില്‍ ചെയ്ത പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കരിയറില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴില്‍ നന്ദിനി എന്ന സീരിയലില്‍ അഭിനയിച്ചതോടെ രാഹുല്‍ രവിയുടെ താരമൂല്യം കുതിച്ചുയര്‍ന്നു. ഇന്ന് തെലുങ്ക് സിനിമകളിലും രാഹുല്‍ രവി അഭിനയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും വിവാഹ ഫോട്ടോകള്‍ നീക്കിയതോടെയാണ് രാഹുല്‍ രവിയും ലക്ഷ്മി എസ് നായരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം വന്നത്.

Read more topics: # രാഹുല്‍ രവി
rahul ravi opens up about his separation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക