Latest News

ഭാര്യയുടെ ബേബിഷവര്‍ ആഘോഷമാക്കി നടന്‍ ദീപന്‍ മുരളി; വൈറലായ ചിത്രങ്ങള്‍ കാണാം

Malayalilife
ഭാര്യയുടെ ബേബിഷവര്‍ ആഘോഷമാക്കി നടന്‍ ദീപന്‍ മുരളി; വൈറലായ ചിത്രങ്ങള്‍ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും  മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയെയാണ് ദീപന്‍ വിവാഹം ചെയ്തത്. വിവാഹ നിശ്ചയത്തിന്റെയും വിവാഹത്തിന്റെയും മനോഹരമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയോടൊപ്പമുളള ചിത്രം പങ്കുവച്ച് താന്‍ അച്ഛനാകാന്‍ പോകുന്ന സന്തോഷം താരം പങ്കുവച്ചിരുന്നു. ഭാര്യ മായയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ ദീപന്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.

മായയുടെയും ദീപന്‍ മുരളിയുടെ അടുത്ത സുഹൃത്തായ ബഡായി ബംഗ്ലാവ് ആര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ മനോഹര ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിരിക്കയാണ്. സുന്ദരിയായി ഒരുങ്ങി മഞ്ഞയും ചുവപ്പും കലര്‍ന്ന പട്ടുസാരി ധരിച്ച് മുല്ലപ്പൂവൊക്കെ ചൂടിയാണ് മായ ചടങ്ങിന് ഉണ്ടായിരുന്നത്. മഞ്ഞയും ഓറഞ്ചുമായിരുന്നു  ബേബിഷവറിന്റെ തീം കളര്‍. പാരമ്പര്യമായ രീതിയിലാണ് മായയുടെ സീമന്തം ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ അനുസരിച്ച് ദീപന്‍ അടുത്തിരുന്ന് പലഹാരങ്ങള്‍ നല്‍ക്കുന്നതും സുഹൃത്തുക്കള്‍ കുപ്പിവളകള്‍ ഇട്ടു നല്‍കുന്നതിന്റെയും ചിത്രങ്ങള്‍  താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ചെറിയൊരു ഹാളിലാണ് ചടങ്ങുകള്‍ നടന്നതെന്നാണ് വ്യക്തമാകുന്നത്. നിലവിളക്കുകളും പൂക്കളും കൊണ്ടുളള അലങ്കാരങ്ങളും ഉണ്ടായിരുന്നു. മനോഹരമായ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ദീപന്റെ അടുത്ത സുഹൃത്തായ അര്‍ച്ചന സുശീലന്‍ ചടങ്ങിന് എത്തിയില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അര്‍ച്ചനയുടെ നാത്തൂനായ ആര്യ ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തിരുന്നു.

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് മായ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം.പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷന്‍ താരമാണ് ദീപന്‍. സൂര്യാടല്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും ദീപന്‍ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോയിങ് ബോയിങ് എന്ന പരിപാടിയില്‍ അവതാരകനായും താരം എത്തുന്നുണ്ട്. 

deepan murali wife baby shower photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക