Latest News

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനും ബിഗ് ബോസ് താരവുമായ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറല്‍....!

Malayalilife
topbanner
 കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനും ബിഗ് ബോസ് താരവുമായ ദീപന്‍ മുരളിയുടെ വിവാഹ വീഡിയോ വൈറല്‍....!

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപന്‍ മുരളി. ബിഗ് ബോസിലെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടനായ ദീപന്റെ വിവാഹ വീഡിയോ വൈറലാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് വധു.

സഹപ്രവര്‍ത്തകയുമായ മായയെ 2018 ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് വെച്ചാണ് താലികെട്ടിയത്.റിയാലിറ്റി ഷോ ബിഗ് ബോസില്‍ പങ്കെടുത്തിരുന്നതിനാലാണ് വീഡിയോ പോസ്റ്റ് ചെയ്യാന്‍ വൈകിയതെന്നും താരം പറഞ്ഞു.

മനോഹരമായ മോഹിനിയാട്ടവും, പശ്ചാത്തല സംഗീതവുമായി പരമ്പരാഗത ഹിന്ദു വിവാഹത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ . റിസ്പ്ഷന്‍ വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും വീഡിയോ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. സിനിമ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


 

deepan murali,seral actor,big boss contestant,marraige video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES