ചന്ദന മഴയിലെ പാവം അമ്മായിയമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഭാഗ്യ ജാതകത്തില്‍ രാധിക എന്ന കഥാപാത്രമായും യമുന തിളങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കുടുംബത്തിലെ സാമ്പത്തീക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്.
മലയാളിത്തമുളള അമ്മയായും അമ്മായി അമ്മയായുമൊക്കെ തിളങ്ങുന്ന യമുന ശരിക്കും അരുണാചല്‍പ്രദേശ് സ്വദേശിനിയാണ്. ചെറുപ്പത്തില്‍ അരുണാചലില്‍ ആയിരുന്ന യമുന പിന്നീട് കുടുംബത്തോടൊപ്പം കൊല്ലത്തേക്ക് എത്തുകയായിരുന്നു. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതായിരുന്നു യമുനയുടെ കുടുംബം.
ചെറുപ്പത്തില്‍ എന്‍ജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിച്ച് ആളാണ് യമുന. കൊല്ലത്താണ് യമുന പഠിച്ചതും വളര്‍ന്നതും. എന്നാല്‍ കുടുംബത്തിലെ സമ്പത്തീക ഞെരുക്കമാണ് താരത്തെ അഭിനയത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. രണ്ടു പെണ്‍മക്കളും ഉണ്ടായിരുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പുനര്‍വിവാഹം. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കയാണ് യമുന.
ഇത് എന്റെ പുതിയ ജീവിതം. ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ, എന്നെ പിന്തുണയ്ക്കുകയും എന്നെ ആശംസിക്കുകയും ചെയ്യുന്ന എല്ലാവരോടും ഞാന്‍ ഇത് പറയുന്നു, ഇത് യഥാര്‍ത്ഥമാണ്, നിങ്ങള്‍ എനിക്ക് നല്‍കിയ പിന്തുണയില്‍ ഞാന്‍ അമ്പരന്നു, ഒപ്പം എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും എല്ലാവര്‍ക്കും നന്ദി.
എന്റെ ഭര്‍ത്താവിന്റെ പേര്് ദേവന്‍ അയ്യങ്കേര്‍ എന്നാണ്. അദ്ദേഹം യുഎസ്എയില്‍ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്. എന്റെ ഭര്‍ത്താവെന്ന നിലയില്‍ ഒരു നല്ല മനുഷ്യനുവേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബര്‍ 7 ന് കൊല്ലൂര്‍ മൂകമ്പിക ക്ഷേത്രത്തില്‍ അത് നടപ്പായി എന്നും ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.എന്റെ 10 വയസ്സുള്ള മകള്‍ ആഷ്മിയും 15 വയസുള്ള ആമിയും തമാശയായി എന്നോട് പറഞ്ഞു, ആരെങ്കിലും ഓണ്‍ലൈനില്‍ നിര്‍ദ്ദേശിച്ചതുപോലെ അവര്‍ക്ക് വിവാഹപ്രായമായിട്ടില്ല എന്ന്. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഉള്ളതുപോലെ നിങ്ങള്‍ എല്ലാവരും എന്നെ പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒപ്പം എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ യമുന.