Latest News

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല: മഞ്ജു സുനിച്ചൻ

Malayalilife
 തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല: മഞ്ജു സുനിച്ചൻ

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ മഞ്ജു വാങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല എന്നാണ് മഞ്ജു പറയുന്നത്. 

മഞ്ജു സുനിച്ചന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50പൈസയാണ്.. ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു..

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍..

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്

Read more topics: # Manju suncihan ,# fb post,# abhaya case
Manju suncihan fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES