നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം. നടൻ സുരേഷ് ഗോപി പൊതുപ്രവർത്തന രംഗത്ത് ചുവട് വച്ചത് സിനിമ ജീവിതത്തിന് ചെറിയ ബ്രേക്ക് നൽകി കൊണ്ടായിരുന്നു. എന്നാൽ പല ഭാഗത്ത് നിന്നും താരത്തിന് നേരെ കൊടിയ വിമർശനങ്ങളും ഉയർന്നിരുന്നു. അതേസമയം താരത്തിന്റെ മറ്റൊരു കാരുണ്യപ്രവൃത്തിയുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ വന്ന് നിറയുന്നത്.കോവിഡ് ബാധിച്ചവർക്ക് പ്രാണവായു നൽകുന്ന പ്രാണ പദ്ധതിയുടെ ഭാഗമായി വാർഡ് 11ലേക്ക് എല്ലാ സംവിധാനവും നേരിട്ടു ചെയ്യുന്നത് സുരേഷ് ഗോപി എംപിയാണ്. താരം ഇത് ചെയ്യുന്നത് അകാലത്തിൽ വിട പറഞ്ഞ പൊന്നുമകളായ ലക്ഷ്മിയുടെ ഓർമ്മക്കായാണ്.ഇപ്പോൾ സുരേഷ് ഗോപിയെക്കുറിച്ച് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സന്ദീപ് ജി വാര്യർ
കുറിപ്പിങ്ങനെ
നന്മ എന്ന പദത്തിൻ്റെ പര്യായമാണ് സുരേഷ് ഗോപി. ഒരു മനുഷ്യായുസ്സിൽ തൻ്റെ സമ്പാദ്യത്തിൻ്റെ വലിയ പങ്കും സഹജീവികൾക്കു വേണ്ടി നൽകുന്ന സുരേഷേട്ടനെന്ന നിഷ്കളങ്കനായ വലിയ മനുഷ്യൻ തൃശ്ശൂരിന് മുകളിൽ വീണ്ടും സ്നേഹ വർഷം ചൊരിയുകയാണ് . കുറച്ചു ദിവസം മുമ്പ് സൈന്യത്തിൽ നിയമിതയായ വിസ്മയയെ പരിചയപ്പെടുത്തിയപ്പോൾ സുരേഷേട്ടൻ ശരിക്കും വിസ്മയിപ്പിച്ചു. നേരിട്ട് ഫോൺ ചെയ്ത് വിസ്മയയുടെ കുടുംബത്തിൻ്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായം നൽകി.
കഴിഞ്ഞ ആഴ്ച കൊല്ലത്ത് കളക്ടററേറ്റ് മാർച്ചിനിടെ ഗ്രനേഡ് പൊട്ടി പരിക്കേറ്റ യുവമോർച്ച പ്രവർത്തകൻ്റെ ചികിത്സ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉടൻ തന്നെ അമ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകി.നന്ദി പറയാൻ വാക്കുകളില്ല പ്രിയ സുരേഷേട്ടാ.