Latest News

അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ട; മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്ന പോലെ എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ കാലിവാരി ചെവരില്‍ അടിക്കും; ജീജയുടെ അപമാനിക്കലിന് അവസാന മുന്നറിയിപ്പുമായി ആദിത്യന്‍

Malayalilife
അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ട; മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്ന പോലെ എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ കാലിവാരി ചെവരില്‍ അടിക്കും; ജീജയുടെ അപമാനിക്കലിന് അവസാന മുന്നറിയിപ്പുമായി ആദിത്യന്‍

ലയാളത്തിലെ പേരെടുത്ത താരങ്ങളായ ആദിത്യനും അമ്പിളിയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇവരുടെ ജീവിതത്തിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇളയ മകന്‍ അര്‍ജ്ജുനുമെത്തിയിരുന്നു. നിരവധി വിവാദങ്ങളായിരുന്നു ഇവരുടെ വിവാഹത്തെതുടര്‍ന്ന് ഉണ്ടായത്. കൂട്ടത്തില്‍ നടി ജീജാ സുരേന്ദ്രന്റെ പ്രസ്താവനകളും വിവാദങ്ങളുയര്‍ത്തിയിരുന്നു. പലവട്ടം ആദിത്യനും ജീജ തന്റെ ജീവിതം നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു എന്ന് വ്യക്തമാക്കി എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു അഭിമുഖത്തില്‍ വീണ്ടും ആദിത്യനെയും അമ്പിളിയെയും പറ്റി ജീജ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീരിയല്‍ സെറ്റില്‍ വച്ച് പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേറെ വിവാഹം ചെയ്‌തെന്നും പക്ഷേ ഡിവോഴ്‌സ് ചെയ്ത ശേഷം ആദിത്യനും അമ്പിളിയും വിവാഹംചെയ്ത് ഞെട്ടിച്ചെന്നുമായിരുന്നു ജീജ പറഞ്ഞത്. അമ്പിളിയും ആദിത്യനും ജീവിച്ച് കാണിക്കണമെന്നും ആദ്യ ബന്ധത്തിലുള്ള അമ്പിളിയുടെ മകനെ സ്‌നേഹിച്ച് കാണിക്കണമെന്നും യൂട്യൂബിലും ഓണ്‍ലൈനിലും ഇപ്പോള്‍ കാണുന്നുണ്ടെങ്കിലും അത് വിശ്വാസമില്ലെന്നും ജീജ പറഞ്ഞിരുന്നു. മേഘനയുടെ ഡിവോഴ്‌സിനെപറ്റിയും ജീജ സംസാരിച്ചിരുന്നു. ഇപ്പോള്‍ ജീജയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കയാണ് ആദിത്യന്‍.

കടുത്തഭാഷയിലാണ് ജീജയ്‌ക്കെതിരെ ആദിത്യന്‍ പൊട്ടിത്തെറിച്ചത്. ഇനിയും ജീജയെ സഹിക്കാന്‍ പറ്റില്ലെന്നാണ് ആദിത്യന്‍ പോസ്റ്റില്‍ പറയുന്നത്. 9 വര്‍ഷങ്ങളായി ജീജ തന്നെ സ്ഥിരമായി ദ്രോഹിക്കുണ്ടെന്ന് താരം വ്യക്തമാക്കുന്നു. തന്നെ പറഞ്ഞതിനെക്കാളുപരി മക്കളെ പറഞ്ഞതാണ് ആദിത്യനെ ചൊടിപ്പിച്ചത്.. അപ്പുവിനെ താന്‍ സ്‌നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ്. അതിനു അരെയും കാണിക്കേണ്ട കാര്യമില്ല, ജനിപ്പിച്ച ആളോട് ചോദിക്ക് അയാള് പോലും കുറ്റം പറയില്ല അത്ര നന്നായിട്ടാ ഞാന്‍ അവനെ സ്‌നേഹിക്കുന്നത്, എന്നെ പറഞ്ഞോ എന്റെ ഭാര്യേം മക്കളെയും വിട്ടേക് ??.എന്ന് പോസ്റ്റില്‍ ആദിത്യന്‍ പറയുന്നു. ഒരു സീരിയല്‍ സെറ്റില്‍ വച്ച് അമ്പിളിയുമായി താന്‍ പ്രേമത്തിലായി എന്ന് പറയുന്നതും ശുദ്ധ അസംബന്ധമാണ്. ഈ സീരിയലില്‍ കൂടെ വര്‍ക്ക് ചെയ്ത മറ്റാരും അത് പറയില്ലെന്നും അമ്പിളിയും ഞാനും പ്രേമത്തിലായിരുന്നെങ്കിലും എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു.

കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും കുറ്റം പറയലാണ് ഇവരുടെ പ്രധാന തൊഴില്‍ കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്‌നേ കുറിച്ചായിരുന്നു. നുണ പറച്ചില്‍ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാന് ബുദ്ധിമുട്ടു ഉണ്ടാക്കരുത്. നിങ്ങള്‍ എത്രപേരുടെ ജീവിതത്തില്‍ കയറി കളിക്കുന്നു എന്ന് ആലോചിക്കണം എന്നും ആദിത്യന്‍ പറയുന്നു. ഇതൊടൊപ്പം ആത്മ സംഘടനയില്‍ നിന്നുള്‍പെടെ തന്നെ പുറത്താക്കാന്‍ ജീജ കളിച്ച കളിയെ പറ്റിയും ആദിത്യന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

പ്ലീസ് നിര്‍ത്തു ജീവിച്ചോട്ടെ ??നിങ്ങള്‍ക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല ,ഇതുപൊലെ ഉള്ള ആളുകളും ഇവരുമാണ്  എന്റെ ലൈഫ് തൊഴിലും നശിപ്പിച്ചത് ഞാന്‍ ഇല്ലാത്തപ്പോള്‍ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു നുണകള്‍ പറഞ്ഞു പറഞ്ഞു നശിപ്പിച് എന്റെ ജീവിതം, ഇനി കുഞ്ഞുങ്ങളുടെ ജീവിതം കൂടി നശിപ്പിക്കാനാണോ ഉദ്ദേശം അവര് ജീവിച്ചോട്ടെ നല്ലോണം എന്നും താരം പറയുന്നു. തന്നെ ജീജ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നും എന്റെ ജീവിതം കൂടി ഇല്ലാതാക്കാനാണ് ജീജ ശ്രമിക്കുന്നതെന്നും ആദിത്യന്‍ ചൂണ്ടിക്കാട്ടുന്നു,.

2018 മുതല്‍ ഞാന്‍ എന്റെ കാര്യം നോക്കി മിണ്ടാതെ പോകുവാന് എന്തെല്ലാം അനുഭവം വന്നിട്ടും മറുപടി പറയാതെ പോകുന്നത് ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം എന്നുള്ളത്‌കൊണ്ടാണ്?? അതുകൊണ്ട് അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനിവേണ്ട, ചില നടിനടന്മാരുടെ കാര്യത്തില്‍ ഇടപെടുന്ന പോല എന്റ കാര്യത്തില്‍ ഇടപെട്ടാല്‍ കാലിവാരി ചെവിരില്‍ അടിക്കും. ഞാന്‍,ആരെയും ഉപദ്രവിക്കാതെ ഞാന്‍ എന്റെ കാര്യം നോക്കി ജീവിച്ചിട്ടും വെറുതേവിടില്ല.?ഇവിടെ കോറോണയും കോപ്പും കാരണം ജീവിക്കാന്‍ ഓടുവാന് എന്നും ആദിത്യന്‍ പറയുന്നു. ആദിത്യന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത നടന്‍ മഷേഹ് ആദിത്യന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

മോന്‍ ഇതുപ്പോലുള്ള പോസ്റ്റിട്ട് ഈ ചീഞ്ഞുനാറിയ സ്ത്രീയെ വീണ്ടും ജനങ്ങള്‍ക്കിടയില്‍ പബ്ലിസിറ്റിക്കൊടുക്കരുത്. അവര്‍ ആഗ്രഹിക്കുന്നത് അതാണ്. അത് മോനായിട്ട് കൊടുക്കരുത്. ജീവിതത്തില്‍ ഒന്നും ആകുവാന്‍ സാധിക്കാത്തതിന്റെ ഫെസ്റ്ററേഷനാണ്. അത് കഴുതയുടെ കാര്യം പറഞ്ഞതുപ്പോലെ കരഞ്ഞു തീര്‍ക്കും. നീ ബുദ്ധിയും കഴിവും ഉള്ള ഒരു നടനാണ്. ദൈവ വിശ്വാസിയാണ്. ഇത്തരം ഇത്തള്‍ക്കണ്ണികള്‍, പാരസൈറ്റുകള്‍ മോന്റെ മനസ്സിലേയ്ക്ക് കയറ്റരുത്. പൊസ്റ്റിറ്റീവായി മാത്രം ചിന്തിച്ച് ഈ നെഗറ്റീവായ സ്ത്രീയെന്ന നികൃഷ്ട്ട ജന്തുവിനെ പുച്ഛിച്ച് തള്ളിയേക്കുക . ജീവിതത്തില്‍ നല്ലതേ വരു... എല്ലാ നന്മകളും നേരുന്നു എന്നാണ് മഹേഷിന്റെ കമന്റ്. നടന്‍ ഫിറോഷും ആദിത്യനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജു വര്‍ഗീസ് എന്ന സംവിധായകന്റെ സീരിയലില്‍ അഭിനയിക്കാനെത്തിയ ജീജയെ സെറ്റില്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇതേ സംസ്‌കാരം അവരെ വിട്ടു പോയിട്ടില്ലെന്നും. മറ്റുള്ളവരെജീവിക്കാന്‍ വിടൂ എന്നുമാണ് നടന്‍ ഫിറോഷ് കമന്റിട്ടത്. ഇപ്പോള്‍ നടന്ന പ്രശ്‌നങ്ങളുടെ പേരില്‍ ആത്മ സംഘടയില്‍ ജീജക്കെതിരെ ആക്ഷന്‍ എടുക്കുമെന്നും നടന്‍ ദിനേശ് പണിക്കര്‍ വ്യക്തമാക്കിയിരിക്കയാണ്.

Adithyan Jayan Against Jeeja Surendran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക