മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ആദിത്യനും അമ്പിളി ദേവിയും

Malayalilife
topbanner
മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ആദിത്യനും അമ്പിളി ദേവിയും

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും സന്തോഷജീവിതം നയിക്കുകയാണ്. മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിന് കൂട്ടായി ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു മകന്‍ കൂടിയുണ്ട്. അര്‍ജ്ജുനെന്നാണ് കുഞ്ഞിന്റെ പേര്.പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഇവര്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് നയിക്കുന്നത്.  വീട്ടിലേക്ക് കുഞ്ഞനുജന്‍ എത്തിയത് ആഘോഷമാക്കുന്നത് അപ്പൂസ് തന്നെയാണ്. സ്‌കൂളില്‍ പോലും പോകാതെയാണ് അനുജന്റെ കാര്യങ്ങള്‍ നോക്കാനും ഓമനിക്കാനും അപ്പുക്കുട്ടന്‍ ഓടിനടക്കുന്നതെന്ന് നേരത്തെ ആദിത്യന്‍ പറഞ്ഞിരുന്നു. തന്റെ രണ്ടു മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ആദിത്യനും അമ്പിളിയും എത്താറുണ്ട്.
അര്‍ജ്ജുന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

അര്‍ജ്ജുന്റെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇവര്‍ എത്തിയിരുന്നു. കുഞ്ഞുമുണ്ടുമുടുത്ത അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു പിച്ചവെക്കുന്ന അര്‍ജ്ജുന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൂത്ത മകന്‍ അപ്പുവിനും ആദിത്യനെ ജീവനാണ്. മകനൊപ്പമുളള ചിത്രങ്ങള്‍ ആദിത്യന്‍ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും തന്റെ സന്തോഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന ആളാണ് ആദിത്യന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന അമ്പിളി മക്കളെ നോക്കിയും നൃത്ത വിദ്യാലയവുമായും തിരക്കിലാണ്. ഇപ്പോള്‍ തങ്ങളുടെ മകന്‍ അര്‍ജ്ജുന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആദിത്യനും അമ്പിളിയും. നൃത്തവിദ്യാലയത്തിലാണ് പിറന്നാള്‍ ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങളും കുറിപ്പും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്.

39 വര്‍ഷം മുന്നേ ഉള്ള ഒരു നവംബര്‍ മാസം ഞങ്ങള്‍ക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാല്‍ 39 വര്‍ഷം കഴിഞ്ഞു ഞങ്ങള്‍ക്ക് ഈശ്വരന്‍ അതെ നവംബര്‍ മാസം സന്തോഷിക്കാന്‍ ഒരു അവസരം തന്നത് ഞങ്ങളുടെ അര്‍ജുന്‍ മോന്റെ ഒന്നാം പിറന്നാളാണ്????ഒരു  ആര്‍ഭാടമില്ലാതെ ഞങ്ങള്‍ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാര്‍ത്ഥനയും,എന്റെ  മോനെ അനുഗ്രഹിച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി.

ഓണ്‍സ്‌ക്രീന്‍ ദമ്പതികളായിരുന്ന ആദിത്യനും അമ്പിളി ദേവിയും 2019 ജനുവരിയിലാണ് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നിരവധി വിവാദങ്ങളിലൂടെയും സൈബര്‍ ആക്രമണങ്ങളിലൂടെയും ആദിത്യനും അമ്പിളിയും കടന്നുപോയിരുന്നു. അതില്‍ പലതിനും മറുപടിയായി ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകളും സൈബര്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഈ താരദമ്പതികള്‍ കടന്നുപോകുന്നത്.

ambili devi and adithyan celebrates arjuns birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES