Latest News

റിസപ്ഷന്‍ വീട്ടില്‍; വികാസിന്റെ മെയ്ക്കപ്പ്; വിവാഹം ക്ഷണിച്ച് യുവയും മൃദുലയും

Malayalilife
റിസപ്ഷന്‍ വീട്ടില്‍; വികാസിന്റെ മെയ്ക്കപ്പ്; വിവാഹം ക്ഷണിച്ച് യുവയും മൃദുലയും

ടുത്ത താര വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപായി തിളങ്ങുന്ന യുവ കൃഷ്ണയും പൂക്കാലം വരവായിലെ സംയുക്തയായെത്തുന്ന മൃദുലയും തമ്മിലുള്ള വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഈയിടെയായിരുന്നു രണ്ടു പേരുടെയും വിവാഹ നിശ്ചയം. എന്തായാലും വിവാഹതീയതി രണ്ടുപേരും പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതായുള്ള സൂചനകളാണ് ഇപ്പോള്‍ മൃദുല പങ്കുവെക്കുന്നത്. തന്റെ വിവാഹസാരി നെയ്യുന്ന ഒരു വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ബാലരാമപുരം കൈത്തറിയില്‍ ഒരുങ്ങുന്ന കസവു മംഗല്യപ്പുടവയാണ് മൃദുല കല്യാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

തന്റെ വിവാഹ സാരി പരമ്പരാഗതമായ രീതിയില്‍ നെയ്‌തെടുക്കുന്നതിന്റെ ഒരു വീഡിയോ ആണ് താരം ഈയിടെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ പ്രകാരം ആറു തൊഴിലാളികള്‍ മൂന്നു ആഴ്ച സമയമെടുത്താണ് ഈ സാരി നെയ്‌തെടുക്കുന്നത്. ഇത്രയും മനോഹരമായ ഒരു പ്രക്രിയയിലൂടെ, ഒരു കൂട്ടം ആളുകളുടെ അധ്വാനത്തിലാണ് തന്റെ സാരി ഉണ്ടാകുന്നത് എന്നതില്‍ തനിക്ക് അഭിമാനമാണ് എന്ന് മൃദുല പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി ലൈവില്‍ എത്തിയിരിക്കുകയാണ് മൃദുലയും യുവയും. ഫോട്ടോജെനിക് വെഡ്ഡിംഗ് ആണ് വിവാഹത്തിന്റെ ഫോട്ടോ, വീഡിയോകള്‍ കൈകാര്യം ചെയ്യുന്നത്. ജിനീഷ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഇതു കൈകാര്യം ചെയ്യുന്നത്. പ്രശസ്ത മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസ് ആണ് മെയ്ക്കപ്പ് ചെയ്ത് മൃദുലയേയും യുവയേയും ഒരുക്കുന്നത്. ബിനു അടിമാലിയും ഇവര്‍ക്കൊപ്പം ലൈവില്‍ ചേര്‍ന്നിരുന്നു.

സീരിയല്‍ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് എന്നാണ് ഈ യുവമിഥുനങ്ങള്‍ പറയുന്നത്. യുവയുടേയും മൃദുലയുടേയും പരമ്പരകളില്‍ അമ്മ വേഷം കൈകാര്യം ചെയുന്ന രേഖ രതീഷ് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.

ഇരുവരും ഒരുമിച്ച് ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് തങ്ങള്‍ വിവാഹിതരാകുവാന്‍ പോകുന്നു എന്ന കാര്യം ഇവര്‍ ആരാധകരെ അറിയിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് ചെയ്ത എല്ലാ വിഡിയോകളും ആരാധകര്‍ക്കിടയില്‍ വന്‍ ഹിറ്റായിരുന്നു. ഉടനെ തന്നെ തങ്ങളുടെ വിവാഹം ഉണ്ടാകും എന്നാണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ യുവ പ്രതികരിച്ചത്. ജൂലൈയില്‍ തന്നെ ഈ താരവിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Actress mridula vijay wedding invitation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക