Latest News

'നീ വീഞ്ഞുപോലെയാണ്, പ്രായം കൂടുന്തോറും നിന്റെ മൂല്യവും സ്‌നേഹവും ഏറുന്നു; അമല പോളിന് പിറന്നാള്‍ ആശംസകളുമായി ജഗദ് ദേശായി

Malayalilife
 'നീ വീഞ്ഞുപോലെയാണ്, പ്രായം കൂടുന്തോറും നിന്റെ മൂല്യവും സ്‌നേഹവും ഏറുന്നു; അമല പോളിന് പിറന്നാള്‍ ആശംസകളുമായി ജഗദ് ദേശായി

അമല പോളിന്റെ 34ാം പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവ് ജഗദ് ദേശായി. കുഞ്ഞിനും ജഗദിനും ഒപ്പം മനോഹരമായ പിറന്നാള്‍ ആഘോഷമാണ് നടിക്ക് ഇത്തവണ ലഭിച്ചത്. മൂന്ന്് പേരും വെക്കേഷനിലാണ്, .

ജഗദ് ദേശായിക്കൊപ്പമുള്ള തന്റെ സന്തോഷത്തോടെയുള്ള ജീവിതം എന്റെ മുന്‍ പങ്കാളികള്‍ക്കുള്ള മറുപടിയാണെന്നാണ് അമല പറഞ്ഞിട്ടുള്ളത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം എത്ര സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന് അമല തിരിച്ചറിയുന്നു, അതിനൊപ്പം ജീവിച്ചു കാണിക്കുകയും ചെയ്യുന്നു.

അമലയുടെ പിറന്നാള്‍ ദിവസം അത്രയേറെ റൊമാന്റിക് ആയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ജഗദ് പങ്കുവച്ചത്.

പിറന്നാള്‍ ദിവസം രാത്രിയില്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് ജഗദിന്റെ പോസ്റ്റ്. പ്രായം കൂടുന്തോറും നീ വീഞ്ഞ് പോലെയാണ്. നിന്റെ മാധുരവും വിലയും ഏറുന്നു, ജന്മദിനാശസകള്‍ എന്റെ പ്രണയമേ, നിനക്ക് എല്ലാ ആശംസകളും നേരുന്നു- എന്നാണ് ജഗദിന്റെ വാക്കുകള്‍. ലവ് യു സോമച്ച്, താക്യൂ എന്ന് പറഞ്ഞ് കമന്റില്‍ അമലയും എത്തി.- 

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ അമല പോളും തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിനും ദൈവത്തിനും പ്രപഞ്ചത്തിനും ഈ സന്തോഷം തന്ന ആളുകള്‍ക്കും നന്ദി, ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. ഏറ്റവും മികച്ച ഒരു ജന്മദിനം നല്‍കിയതിന് എന്റെ ഭര്‍ത്താവിനും നന്ദി- എന്നാണ് അമല പോള്‍ എഴുതിയത്.

Read more topics: # അമല പോള്‍
amala paul birthday jagat wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES