Latest News

'മദ്യപാനം ആരംഭിക്കുന്നത് 14-ാം വയസ്സില്‍, മുഴുക്കുടിയനായിരുന്നു'; ഒരുമാസം കൊണ്ടാണ് ആ ശീലം നിയന്ത്രിച്ചത്; ഇപ്പോള്‍ കുടിക്കുന്നത് 60,000 രൂപയുടെ വിസ്‌കി; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍ 

Malayalilife
 'മദ്യപാനം ആരംഭിക്കുന്നത് 14-ാം വയസ്സില്‍, മുഴുക്കുടിയനായിരുന്നു'; ഒരുമാസം കൊണ്ടാണ് ആ ശീലം നിയന്ത്രിച്ചത്; ഇപ്പോള്‍ കുടിക്കുന്നത് 60,000 രൂപയുടെ വിസ്‌കി; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍ 

ഒരുകാലത്ത് താന്‍ അമിതമായി മദ്യപിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ ഒരുമാസം കൊണ്ടാണ് താന്‍ മദ്യപാനം നിര്‍ത്തിയതെന്നും ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

 'ഞാനൊരു മുഴുക്കുടിയനായിരുന്നു. മദ്യപിക്കാത്തവരെ പരിഹസിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍, മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്ന ഒരു ശീലമായി മാത്രമാണ് ഇതിനെ കാണുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ചെറിയ അളവിലാണ് ഇപ്പോള്‍ കഴിക്കുന്നത്,' അജയ് ദേവ്ഗണ്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍, തന്റെ മദ്യപാനം നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍, ഒരു വെല്‍നസ് സ്പായില്‍ ഒരു മാസം ചിലവഴിച്ചാണ് താരം മദ്യപാനത്തില്‍ നിന്ന് മോചിതനായത്. 

ഇപ്പോള്‍ താന്‍ വളരെ ഉയര്‍ന്ന വിലയുള്ള വിസ്‌കിയാണ് ഉപയോഗിക്കുന്നതെന്നും, ഒരു ബോട്ടിലിന് 60,000 രൂപ വരെ വിലയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഇതൊരിക്കലും മദ്യപാനമല്ല, മറിച്ച് ആസ്വദിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 14-ാം വയസ്സിലാണ് അദ്ദേഹം മദ്യപാനം ആരംഭിച്ചതെന്നും, അത് പിന്നീട് ഒരു ശീലമായി മാറിയെന്നും അജയ് ദേവ്ഗണ്‍ പറയുന്നു. 'സണ്‍ ഓഫ് സര്‍ദാര്‍ 2' ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 'ദേ ദേ പ്യാര്‍ ദേ 2' ആണ് പുതിയ സിനിമ. ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

Ajay Devgn opens up about drinking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES