ദിലീപ് നായകനാകുന്ന മാസ് കോമഡി എന്റര്‍ടെയ്‌നര്‍ 'ഭഭബ' ടീസര്‍ എത്തി. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നതും. ചിത്രം ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തും.
നവാഗതനായ ധനഞ്ജയ് ശങ്കറാണ് 'ഭഭബ'യുടെ സംവിധായകന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ'- ഭയം, ഭക്തി, ബഹുമാനം'. താരദമ്പതികളായ ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു.
ദിലീപിന് പിറന്നാള്‍ ആശംസിച്ച് ഫഹീം സഫര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് ഫഹീം കുറിച്ചത്. ഒപ്പം ദിലീപിനൊപ്പമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തതില്‍ നിന്ന്, ഒടുവില്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുന്നതു വരെ. ഈ യാത്ര അതിശയകരമാണ്. ഞങ്ങള്‍ നിമിഷങ്ങള്‍ പങ്കിട്ടു, ഞങ്ങള്‍ സ്‌ക്രീന്‍ പങ്കിട്ടു. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ 'ഫഹീം കുറിച്ചു. ദീലിന്റെ മകള്‍ മീനാക്ഷി ഉള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി പങ്ക് വച്ച ഫോട്ടോയും സോഷ്യലിടത്തില്‍ വൈറലാണ്. ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ' എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും സ്‌റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നത്. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. പ്രതിസന്ധി സമയങ്ങളില്‍ പതറാതെ കുടുംബത്തിനൊപ്പം ഉറച്ചുനില്‍ക്കുന്ന താരപുത്രിയുടെ നിലപാട് ശ്രദ്ധേയമായിരുന്നു.