Latest News

മറാത്ത നടന്‍ സച്ചിന്‍ ചന്ദ് വാഡെ ആത്മഹത്യ ചെയ്തു; നടന്റെ ആത്മഹത്യ  മുഖ്യ കഥാപാത്രമായെത്തുന്ന സിനിമ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെ

Malayalilife
മറാത്ത നടന്‍ സച്ചിന്‍ ചന്ദ് വാഡെ ആത്മഹത്യ ചെയ്തു; നടന്റെ ആത്മഹത്യ  മുഖ്യ കഥാപാത്രമായെത്തുന്ന സിനിമ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെ

നെറ്റ്ഫ്ളിക്സ് സീരീസ് ജംതാര 2 വിലെ കഥാപാത്രത്തിലൂടെ  ജനപ്രിയനായ മറാത്തി താരം സച്ചിന്‍ ചന്ദ് വാഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 25 വയസായിരുന്നു. പരോലയിലെ വസതിയിലാണ് സച്ചിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. പരോല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ദിവസം മുമ്പായിരുന്നു താന്‍ മുഖ്യ കഥാപാത്രം ചെയ്യുന്ന മറാത്തി സിനിമ അസുര്‍വന്റെ പോസ്റ്റര്‍ പങ്ക് വച്ചു കൊണ്ടുളള കാര്‍ത്തിക്കിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

വെബ് സീരിസുകള്‍ക്ക് പുറമെ സച്ചിന്‍ പുനെ ഐ.ടി പാര്‍ക്കില്‍ എന്‍ജിനീയറായും ജോലി നോക്കിയിരുന്നു. മരിക്കുന്ന സമയത്ത്  നടന്‍ നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
        
 

Marathi actor Sachin Chandwade

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES