ജ്വാലയായി എന്ന സീരിയല്‍ കണ്ട് ശീലിച്ച തൊണ്ണൂറുകളിലെ കുട്ടികള്‍ക്ക് സോഫിയായി എത്തിയ സംഗീത മോഹനെ പരിചയപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തോളമായി സ്‌ക്രീനില്‍ സംഗീതയെ കാണുന്നില്ല. ആദ്യം അഭിനയരംഗത്ത് സജീവമായിരുന്ന സംഗീത ഇപ്പോള്‍ തിരക്കഥാകൃത്ത് ആയി ശോഭിക്കുകയാണ്.
അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കുടുംബത്തിലാണ് സംഗീതയുടെ ജനനം. അമ്മയുടെ സഹപ്രവര്‍ത്തകന്‍ വഴി ഒരു പരസ്യ ചിത്രത്തിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. അതിനുശേഷം കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. അങ്ങനെ അഭിനയം പ്രൊഫഷന്‍ ആക്കി മാറ്റി..ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ സീരിയലായ 'ഉണര്‍ത്തുപാട്ട്' ചെയ്യുന്നത്. ശ്രദ്ധേയയായത് 'ജ്വാലയായ്' .സീരിയലിലെ കഥാപാത്രവും.
അഭിനയത്തില്‍ ചെറിയ ആവര്‍ത്തനവിരസത തോന്നിയപ്പോള്‍ ചെറുപ്പം മുതല്‍ കഥകള്‍ എഴുതുമായിരുന്നതിന്റെ ധൈര്യം കൈമുതലാക്കി തിരക്കഥാകൃത്തായി.ആത്മസഖി' ഹിറ്റായതോടെ കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. ഇപ്പോള്‍ അഞ്ചോളം സീരിയലുകള്‍ക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. അഭിനയത്തില്‍ നിറഞ്ഞ് നിന്നപ്പോള്‍ തനിക്ക് ലഭിച്ച ആരാധകരെ കുറിച്ച് പുതിയ അഭിമുഖത്തില്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് മറക്കാനാവാത്ത രണ്ട് ആരാധകരെക്കുറിച്ചാണ് താരം തറന്നുപറയുന്നത്.ഇവരില്‍ ഒരാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കുറച്ചുകാലം പിന്നാലെ നടന്നിരുന്നയാളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് സംഗീത മോഹന്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാള്‍ അയാള്‍ എന്റെ പിറകെ നടന്നിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. പിന്നീട് കുറേക്കാലം കഴിഞ്ഞ് അയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സൗഹൃദം സൂക്ഷിക്കാനായിരുന്നു എന്റെ ശ്രമം. അദ്ദേഹത്തിന്റെ പേര് പ്രദീപ് എന്നാണ്. നിങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടണം,' സംഗീത അഭ്യര്‍ത്ഥിച്ചു. മറ്റൊരു ആരാധകന്‍ 15 വര്‍ഷമായി രാവിലെയും വൈകുന്നേരവും 'ഗുഡ് മോണിംഗ്', 'ഗുഡ് നൈറ്റ്' സന്ദേശങ്ങള്‍ അയച്ചുവരുന്നു. തുടക്കത്തില്‍ ഈ പതിവ് അല്‍പ്പം ശല്യമായി തോന്നിയെങ്കിലും പിന്നീട് അത് ഒരു ശീലമായി മാറിയെന്ന് സംഗീത പറയുന്നു. ഒരിക്കല്‍ ആ ആരാധകന്‍ സംഗീതയെ വിളിക്കുകയും തന്റെ പേര് സഞ്ജു എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഇതുവരെ ശല്യപ്പെടുത്താതെ, സ്‌നേഹത്തോടെ മാത്രം സന്ദേശങ്ങള്‍ അയക്കുന്ന സഞ്ജുവിനെ ഓര്‍മ്മിക്കാനാണ് സംഗീത മോഹന്‍ ഇഷ്ടപ്പെടുന്നത്.
സംഗീത തിരക്കഥ രചിച്ച ആത്മസഖി എന്ന സീരിയയില്‍ നിന്നും അവന്തികയെ നായികാ സ്ഥാനത്ത് നിന്നും മാറ്റിയതിനെക്കുറിച്ചും സംഗീത സംസാരിക്കുന്നുണ്ട്. അവന്തിക മലയാളത്തിലേക്ക് വരുന്നത് ആത്മസഖിയിലൂടെയാണ്. ഒരു പ്രൊജക്ട് നന്നായി പോകുമ്പോള്‍ അതിനകത്തെ എല്ലാവരും നന്നായി സഹകരിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരും. പേഴ്‌സണല്‍ ഈ?ഗോകള്‍ വലുതാകുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും ഇന്‍കണ്‍വീനിയന്‍സ് വരുമ്പോള്‍ വേറൊരു വഴിയുമില്ലാതെ വരും.
ഞാന്‍ മനോരമയില്‍ ചെയ്ത രണ്ടാമത്തെ പ്രൊജക്ടായിരുന്നു തുമ്പപ്പൂ. അതില്‍ നായിക നടി വിവാഹം ചെയ്ത് ഗര്‍ഭിണിയായി. അപ്പോള്‍ ഞങ്ങള്‍ക്ക് വേറെ ചോയ്‌സ് ഇല്ലാതെയായി. മൂന്ന് നാല് മാസം വരെ വര്‍ക്ക് ചെയ്യാന്‍ ആ നടി തയ്യാറായിരുന്നു. പക്ഷെ ഇടയ്ക്കിടെ അസുഖം വരുന്നു. അവരെ വെച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റാതായി. വേറെ വഴിയില്ലാതെ പകുതിക്ക് വെച്ച് നായികയെ മാറ്റേണ്ടി വന്നെന്നും സംഗീത മോഹന്‍ പറയുന്നു.