Latest News

നാട്ടില്‍ ഒരു കുടുംബമുണ്ട്; പക്ഷെ കുടുംബമെന്ന ഫീല്‍ കിട്ടിയിട്ടില്ല; കാരണം ആരോടും സംസാരിക്കാറില്ലായിരുന്നു; അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി;തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രം; തൊപ്പി എന്ന  കണ്ണൂരുകാരനായ നിഹാദ്ദിന് പറയാനുള്ളത്‌

Malayalilife
നാട്ടില്‍ ഒരു കുടുംബമുണ്ട്; പക്ഷെ കുടുംബമെന്ന ഫീല്‍ കിട്ടിയിട്ടില്ല; കാരണം ആരോടും സംസാരിക്കാറില്ലായിരുന്നു; അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി;തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രം; തൊപ്പി എന്ന  കണ്ണൂരുകാരനായ നിഹാദ്ദിന് പറയാനുള്ളത്‌

കുട്ടികള്‍ അടക്കമുള്ളവര്‍ ഫോളോവേഴ്‌സായിട്ടുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറും സ്ട്രീമറും ഗെയിമറും എല്ലാമാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണൂരുകാരനായ നിഹാദ്. സോഷ്യല്‍മീഡിയയില്‍ സജീവമായശേഷമാണ് കുടുംബം പോലും തൊപ്പിയെ അകറ്റി നിര്‍ത്താന്‍ തുടങ്ങിയത്. കുറച്ച് സുഹൃത്തുക്കളാണ് ഇപ്പോള്‍ തൊപ്പിയുടെ ലോകം. ഇതിനോടകം നിരവധി കേസുകളും വിവാദങ്ങളും തൊപ്പിയുടെ പേരിലുണ്ടായിട്ടുണ്ട്.

 2010നും 2024നും ഇടയില്‍ ജനിക്കുന്നവരെയാണ് ജനറേഷന്‍ ആല്‍ഫ എന്ന് വിളിക്കുക. ഈ കുട്ടികളുടെ സോഷ്യല്‍ മീഡിയ താരമാണ് തൊപ്പി.Mrz Thoppi എന്നാണ് സോഷ്യല്‍ മീഡിയയില്‍ കണ്ണൂരുകാരനായ നിഹാദ് അറിയപ്പെടുന്നത്. ഇദ്ദേഹം അടിസ്ഥാനപരമായി ഒരു ഗെയിമറാണ്.
തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അധ്യാപകരടക്കം രംഗത്തുവന്നിരുന്നു. ഇതേറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് തൊപ്പി. ജീവിതത്തില്‍ മാപ്പു പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോടു മാത്രമാണെന്ന് തൊപ്പി പറയുന്നു.

തന്റെ ജീവിതത്തില്‍ യഥാര്‍ത്ഥ സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് സുഹൃത്തുക്കളില്‍ നിന്നാണെന്നും, എന്നാല്‍ ഏറ്റവും കൂടുതല്‍ മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത് മാതാവിനോടാണെന്നും നിഹാദ് വ്യക്തമാക്കി. 
എന്നാല്‍, തന്റെ ജീവിതത്തില്‍ ലഭിക്കേണ്ടിയിരുന്ന കുടുംബ സ്‌നേഹം തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം വേദനയോടെ ഓര്‍ത്തെടുത്തു. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് തന്നോടൊപ്പം നിന്ന ഒരേയൊരാള്‍ ഉമ്മ മാത്രമായിരുന്നുവെന്നും, അവരോട് ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കാന്‍ അവസരം ലഭിക്കുമെങ്കില്‍ ചെയ്യുമെന്നും നിഹാദ് പറഞ്ഞു. 

'ഞാനും എന്റെ സുഹൃത്തുക്കളും ഒരു കുടുംബം പോലെയാണ് മുന്നോട്ട് പോകുന്നത്. നാട്ടില്‍ എനിക്ക് കുടുംബമുണ്ടെങ്കിലും, അവരുമായി കാര്യമായ ബന്ധമില്ലായിരുന്നു. ഇപ്പോള്‍ അനിയനുമായി കൂടുതല്‍ സംസാരിക്കാറുണ്ട്. എന്നാല്‍, കുടുംബത്തില്‍ നിന്ന് എനിക്ക് സ്‌നേഹം ലഭിച്ചിട്ടില്ല,' നിഹാദ് കൂട്ടിച്ചേര്‍ത്തു.


ഇപ്പോള്‍ അനിയനെ ഫോണ്‍ വിളിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. മുമ്പ് എനിക്ക് കുടുംബം ഉണ്ടായിരുന്നുവെങ്കിലും ഞാന്‍ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. നാല് ചുമരിനുള്ളില്‍ ഒരേ ഇരുത്തമായിരുന്നു. ആരോടും സംസാരിക്കാറില്ല, ഇടപഴകാറുമില്ലായിരുന്നു. മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍ എന്നിവര്‍ ഒപ്പമുള്ളതുപോലെ ആവില്ലെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം സന്തോഷം നല്‍കുന്നുണ്ട്. വീട്ടില്‍ നിന്ന് എനിക്ക് സ്‌നേഹം കിട്ടിയിട്ടില്ല. എന്റെ കുടുംബം ചിലപ്പോള്‍ ഇത് കാണുമായിരിക്കും. അവര്‍ക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുകയെന്ന് അറിയില്ല.

ഞാന്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുമുണ്ട്. സോഷ്യല്‍മീഡിയ തുടങ്ങിയ കാലത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് അത്. ജീവിതത്തില്‍ മുന്നോട്ട് ഇനി ഒന്നുമില്ലെന്ന് തോന്നിയ സമയത്താണ് ഇങ്ങനൊരു കാര്യത്തിലേക്ക് ഇറങ്ങിയത്. ഇത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്‌തേനെ. ഞാന്‍ റിഗ്രറ്റ് ചെയ്യുന്ന പല കാര്യങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രമാണ്. ഞാന്‍ ഇങ്ങനെയായതില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചൊരാള്‍ ഉമ്മയാണ്. ഉമ്മയോട് ചെയ്തത് തിരുത്താന്‍ അവസരം കിട്ടിയാല്‍ ചെയ്യും. ആ വീട്ടില്‍ അടച്ചിരുന്നപ്പോള്‍ എനിക്കൊപ്പം നിന്നയാള്‍ ഉമ്മ മാത്രമാണ്'', എന്ന് തൊപ്പി പറഞ്ഞു

Read more topics: # തൊപ്പി
thoppi nihad open up about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES