മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കറിനൊപ്പമുളള സെല്‍ഫി പങ്കുവെച്ച് കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍.
ഞാന്‍ ലോഹി സാറിനെ പരിചയപ്പെടുമ്പോള്‍ സാറിന്റെ രണ്ടു മക്കളും ചെറിയ കുട്ടികളാണ്. കുഞ്ഞുണ്ണിയും, ചക്കരയും. ലോഹി സാറിന്റെ കൂടെ ഞാന്‍ 14 സിനിമകള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. 10 സിനിമകള്‍ അദ്ദേഹം തിരക്കഥ എഴുതിയതും നാല് സിനിമകള്‍ സംവിധാനം ചെയ്തതും. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള ലോഹിസാര്‍ തിരക്കഥ എഴുതിയ ഏതാണ്ട് എല്ലാ സിനിമകളുടെയും സംവിധായകന്‍ സിബി മലയില്‍ സാറായിരുന്നു. അതില്‍ എട്ടു സിനിമകളും കണ്‍ട്രോളര്‍ മോഹനേട്ടന്റെ കീഴിലാണ് ജോലി ചെയ്തത്.
ഈ സിനിമകളുടെ എല്ലാം സെറ്റില്‍ സിന്ധു ചേച്ചി മക്കളെയും കൊണ്ടുവരുമായിരുന്നു. അന്നുമുതല്‍ അറിയാവുന്ന ഈ രണ്ടു മക്കളും വളര്‍ന്നു വലുതായി. അവരും സിനിമ രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞുണ്ണി എന്ന് ഞങ്ങള്‍ വിളിക്കുന്ന ഇളയ മകന്‍ വിജയ് ശങ്കര്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് എഴുത്തിലും സംവിധാനത്തിലും. ചക്കര എന്ന് ഞങ്ങള്‍ വിളിക്കുന്ന ഹരികൃഷ്ണന്‍ ക്യാമറ മാന്‍.
ഈയടുത്ത് റിലീസായ ധീരന്‍ എന്ന സിനിമയുടെ ക്യാമറമാന്‍ ഹരികൃഷ്ണന്‍ ആയിരുന്നു.ഇടയ്ക്ക് ഞാന്‍ സിന്ധു ചേച്ചിയെ കാണാറുണ്ട്. ലോഹി സാറിന്റെ മരണത്തിന്റെ നടുക്കത്തില്‍ നിന്നും ഇന്നും സിന്ധു ചേച്ചി പൂര്‍ണ്ണമായി മുക്തയായിട്ടില്ല. ''- സിദ്ദു പനക്കല?െന്റ വാക്കുകള്‍.