Latest News

ജോലി കിട്ടും... കുടുംബത്തെ നേക്കണം; അച്ഛന്‍ മരിച്ചപ്പോള്‍ എല്ലാവരും ആശ്വസിപ്പിച്ചത് ഇങ്ങനെ; ഏഴ് വര്‍ഷമായിട്ടും ഫയലില്‍ മാത്രമായി പോയ ജീവിതം; അച്ഛന്‍ മരിച്ച ശേഷം ബിസ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
ജോലി കിട്ടും... കുടുംബത്തെ നേക്കണം; അച്ഛന്‍ മരിച്ചപ്പോള്‍ എല്ലാവരും ആശ്വസിപ്പിച്ചത് ഇങ്ങനെ; ഏഴ് വര്‍ഷമായിട്ടും ഫയലില്‍ മാത്രമായി പോയ ജീവിതം; അച്ഛന്‍ മരിച്ച ശേഷം ബിസ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത്

കുടുംബത്തിലെ ഏക വരുമാന മാര്‍ഗം നഷ്ടമായാല്‍ പിന്നീട് ആ കുടുംബത്തിന് കഷ്ടകാലം ആയിരിക്കും. തീരുമാനമില്ലാത്ത ഫയലുകളിലും കാത്തിരിപ്പിലും ജീവിതം തളരുമ്പോള്‍, ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍, ഒരോ ദിവസവും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍, നഷ്ടത്തിന്റെ വിഷമം എല്ലാം ഒരു കുടുംബം നേരിട്ടുകൊണ്ട് ഇരിക്കുകയാണ്. അച്ഛന്‍ മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ വന്ന ബന്ധുക്കള്‍ പോലും തിരിഞ്ഞ് നോക്കില്ല എന്നതാണ് സത്യമായ കാര്യം. 2018 ജൂണ്‍ 18ന് പിതാവ് ടി.പി. മീരാന്റെ അപ്രതീക്ഷിത മരണം, മകളായ ബിസ്മിയുടെ (27) ജീവിതത്തില്‍ ഒരു ഇരുണ്ട മേഘം തീര്‍ത്തപ്പോള്‍, ''ജോലി കിട്ടും, കുടുംബത്തെ നോക്കണം'' എന്ന വാഗ്ദാനം മാത്രമാണ് അവള്‍ക്ക് ആശ്വാസമായി. എന്നാല്‍ ഒരു സാമാന്യ സര്‍ക്കാര്‍ ഫയല്‍ എട്ടു വര്‍ഷത്തോളം ഉറങ്ങുമ്പോള്‍, ആ പ്രതീക്ഷയും നിസഹായതയുടെ നിഴലിലേക്ക് മങ്ങിയിരിക്കുകയാണ്. 

2018 ജൂണ്‍ 18-ന് ബിസ്മിയുടെ പിതാവ് മരിച്ച ദിവസം, ബിസമിയെ ആശ്വസിപ്പിക്കാന്‍ നിരവധി ബന്ധുക്കള്‍ എത്തിയിരുന്നു. അവര്‍ എല്ലാം പറഞ്ഞത്. ജോലി കിട്ടും കുടുംബത്തെ നോക്കാം സമാശ്വാസ തൊഴില്‍ദാദ പദ്ധതിയുടെ കീഴില്‍ ജോലി കിട്ടുമെന്ന് ആണ്. ആ പ്രതീക്ഷയിലായിരുന്നു ബിസ്മി അച്ഛന്റെ മരണ സമയത്തും ആശ്വാസത്തോടെ നിന്നത്. 27 വയസ്സുള്ള ബിസമിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ഒരു കുടുംബത്തെ പേറ്റുന്ന കടമ എന്നത്. പക്ഷെ 7 വര്‍ഷം കഴിഞ്ഞിട്ടും ബിസ്മിയുടെ ജീവിതം ഇതുവരെ മാറിയിട്ടില്ല. സര്‍ക്കാര്‍ ഫയലുകള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഉറക്കത്തിലാണ്. ബിസ്മിയുടെ പിതാവ് ടി.പി. മിറാന്‍ പൊതുമരാമത്ത് വകുപ്പിലെ ഇടുക്കി സ്പെഷ്യല്‍ ബില്‍ഡിങ് സെക്ഷന്‍ നമ്പര്‍ 1-ലെ പാര്‍ട്ട് ടൈം സ്വീപ്പറായിരുന്നു. മകള്‍ക്ക് എംബിഎ പഠിപ്പിച്ചു മികച്ചൊരു ജോലിയിലേക്ക് എത്തിക്കാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. 54 വയസ്സില്‍, വൃക്കരോഗത്തെ തുടര്‍ന്ന് പിതാവ് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു.

ബിസ്മി തന്റെ ജോലി നേടാന്‍ ദീര്‍ഘമായ ശ്രമങ്ങള്‍ തുടര്‍ന്നു. ഓഫിസുകള്‍ കയറി ഇറങ്ങി, രണ്ടു വര്‍ഷത്തെ ഫയല്‍ നീക്കത്തിനൊടുവില്‍, 2020 ഫെബ്രുവരി 25-ന് ഇടുക്കി ജില്ലയിലെ ക്ലാര്‍ക്ക് തസ്തികയില്‍ ബിസ്മിക്ക് നിയമനം നല്‍കാന്‍ മന്ത്രാലയം ഉത്തരവിട്ടു. പക്ഷെ അതിനുശേഷം, ഓരോ ജില്ലയില്‍ ആ വര്‍ഷം ഉണ്ടായ ഒഴിവുകളുടെ 5 ശതമാനം മാത്രം ആശ്രിതനിയമനത്തിന് അനുവദിക്കണം എന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം കാരണം, പൊതുമരാമത്ത് വകുപ്പ് നിയമനം നല്‍കാതെ ഇടവിട്ടു. അതിനാല്‍ ബിസ്മിയുടെ പ്രതീക്ഷ വീണ്ടും നീണ്ടുനിന്നു, തന്റെ ജോലി ലഭിക്കാന്‍ കാത്തിരിപ്പ് തുടരുകയാണ്.

ഇടുക്കി ജില്ലയിലെ പൊതുമരാമത്ത് വകുപ്പില്‍, ഓരോ വര്‍ഷവും 20 ഒഴിവുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു അത്രയ്ക്കു മാത്രമേ ബിസ്മിക്ക് നിയമനം ലഭിക്കുകയുള്ളു എന്ന് അധികൃതര്‍ പറയുന്നു. പക്ഷെ, ആ വര്‍ഷം ക്ലാര്‍ക്ക് തസ്തികയില്‍ 20 ഒഴിവുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഈ നിബന്ധന മാറ്റി 2025 മാര്‍ച്ച് 29-ന് ഉത്തരവ് പുറത്തിറക്കിയിട്ടും, അതിന്റെ ഫയല്‍ നീക്കം ഇല്ലാത്തത് കാരണം ബിസ്മിയുടെ നിയമനം എങ്ങും എത്താതെ കിടക്കുകയാണ്.

ബിസ്മി തന്റെ ജീവിതം മാറ്റാന്‍, കുടുംബത്തിന്റെ പ്രതീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍, എല്ലാ വാതിലുകളും മുട്ടിയിട്ടും പരാജയപ്പെടാതെ നോക്കി വരുന്നു. കലക്ടറില്‍ നിന്നും മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ വരെ, വിവിധ അധികാരികളോട് പത്രികകള്‍ നല്‍കിയിട്ടും, ഇനി പോലും നടപടിയൊന്നും നടന്നിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയും ദു:ഖവും പ്രതീക്ഷയുമായി കിടന്നുപോകുന്ന അവളുടെ ജീവിതം ഒരു ഫയല്‍ മുറിയില്‍ ഉറങ്ങി കിടക്കുന്ന പോലെ തോന്നുന്നു. അടുത്തയിടെ നാട്ടുകാര്‍ സഹായിച്ചു തൊടുപുഴ സ്വദേശി അസ്ലമുമായുള്ള ബിസ്മിയുടെ വിവാഹം നടത്തി. ഒരു കുഞ്ഞുമുണ്ട്. മൂത്ത സഹോദരി സുമിയുടെ വിവാഹം മീരാന്‍ തന്നെ നടത്തിയിരുന്നു. 4 സെന്റ് സ്ഥലവും ചെറിയൊരു വീടും മീരാന്റെ പെന്‍ഷനായ 3500 രൂപയുമായാണ് ബിസ്മിയുടെ മാതാവ് മൈമൂന്‍(62) മുന്നോട്ട് പോകുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് അടിയന്തര സഹായം ലഭ്യമാക്കുകയെന്ന സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ലക്ഷ്യം വാപ്പയുടെ കാര്യത്തില്‍ നടപ്പിലായില്ലെന്ന് ബിസ്മി വളരെ ദുഃഖത്തോടെയാണ് പറയുന്നത്...

life of bismi after father death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES