Latest News

വനിത ദിനത്തില്‍ നെഞ്ചില്‍ പച്ചകുത്തി നടി സാധിക വേണുഗോപാൽ; താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
 വനിത ദിനത്തില്‍ നെഞ്ചില്‍ പച്ചകുത്തി നടി  സാധിക വേണുഗോപാൽ; താരത്തിന്റെ  വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ വനിത ദിനത്തില്‍ നെഞ്ചില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.


സോഷ്യല്‍ മീഡിയകളിലൂടെ നടി തന്നെയാണ്  ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ  പങ്കുവെച്ചത്.  നടി പച്ചകുത്തിയത് പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ്.ഈ വനിതാ ദിനത്തിൽ എനിക്കായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു  എന്റെ സന്തോഷത്തിനും പ്രചോദനത്തിനും വേണ്ടി എന്റെ അടുത്ത ടാറ്റൂ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഇച്ഛാനുസൃതമാക്കിയ അതുല്യമായ രൂപകൽപ്പന, "ആട്ടുകൊറ്റന്റെ കൊമ്പും പകുതി ഏരീസ് ചിഹ്നവും, കിരീടത്തോടുകൂടിയ പകുതി ശക്തയായ സ്ത്രീയുടെ സംയോജനം എന്നുമാണ്  പോസ്റ്റിന് ചുവടെ താരം കുറിച്ചിരിക്കുന്നത്. 

 താരത്തിന്റെ പോസ്റ്റിന് ചുവടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. നടിയും  അവതാരികയുമായ സാധിക വേണുഗോപാല്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ്. ഇതിന്റെ പേരില്‍ നടിക്ക് നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ  സംവിധാനത്തിലും സാധിക ഒരു കൈ നോക്കിയിട്ടുണ്ട്. 

Actres sadhika venugopal new tatoo video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES