Latest News

നായികമാർ ഇല്ലെങ്കിലെന്താ നമുക്ക് വില്ലത്തി ഉണ്ടല്ലോ; കുറിപ്പ് പങ്കുവച്ച് നടൻ ജിഷിൻ മോഹൻ

Malayalilife
നായികമാർ ഇല്ലെങ്കിലെന്താ നമുക്ക് വില്ലത്തി ഉണ്ടല്ലോ; കുറിപ്പ് പങ്കുവച്ച് നടൻ ജിഷിൻ മോഹൻ

നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. 

അതേസമയം ജിഷിന് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  അതോടൊപ്പം ജിഷിന് പങ്ക് വച്ച ഒരു വീഡിയോയും  വൈറൽ ആകുകയാണ്. ജീവിതനൗകയിൽ പ്രിയങ്കയും സുമിത്രയുമൊന്നും സുധിയുടെ കൂടെ ഡ്യൂറ്റ് ചെയ്യാൻ വരില്ലത്രേ. അവര് നായകന്മാരുടെ കൂടെ മാത്രമേ ഡ്യൂറ്റ് ചെയ്യൂ പോലും. നായികമാർ ഇല്ലെങ്കിലെന്താ.. നമുക്ക് വില്ലത്തി ഉണ്ടല്ലോ എന്നാണ് ജിഷിൻ പറയുന്നത്.

അടുത്തിടെയായിരുന്നു ഒരു സെൽഫി ചിത്രം പങ്കുവച്ച് താരം എത്തിയിരുന്നത്.  നടി മൃദുല വിജയ്‍ക്കൊപ്പമുള്ള സെൽഫിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഒരു സെൽഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാൻ പോകുവല്ലേ. കല്യാണത്തിന് ശേഷം അവൻ സെൽഫി എടുക്കാൻ സമ്മതിക്കാത്തവൻ ആണെങ്കിലോ" എന്ന് പറഞ്ഞായിരുന്നു മൃദുലയുമായുള്ള ചിത്രം ജിഷിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  ജിഷിനൊപ്പം ഭാര്യ നടി കൂടിയായ  വരദയാണ്.  എല്ലാവര്‍ക്കും വരദയെയും ഏറെ  സുപരിചിതയാണ്. ഇവര്‍ക്കൊപ്പം മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്‌.

Actor Jishin mohan new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES