Latest News

ഗര്‍ഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല.. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്;'ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയര്‍, ദിസ് ഈസ് മൈ പ്രൊട്ടക്ഷന്‍';  ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ രമേശ്

Malayalilife
ഗര്‍ഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല.. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്;'ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയര്‍, ദിസ് ഈസ് മൈ പ്രൊട്ടക്ഷന്‍';  ബോഡി ഷെയിമിങ്ങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ രമേശ്

വയറ് ചാടിയല്ലോ' എന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ടെലിവിഷന്‍ അവതാരക വര്‍ഷ രമേഷ്. തന്റെ വയറിനെ കേവലം കൊഴുപ്പായല്ല, മറിച്ച് ആന്തരികാവയവങ്ങള്‍ക്കുള്ള സുരക്ഷാ കവചമായാണ് (പ്രൊട്ടക്ഷന്‍ ലെയര്‍) താന്‍ കാണുന്നതെന്ന വര്‍ഷയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ 'വെറും വര്‍ഷ' എന്ന വര്‍ഷ രമേശ് തന്റെ തനത് ശൈലിയിലാണ് ബോഡി ഷെയിമിങ്ങിനെതിരെ രംഗത്തെത്തിയത്.

'എനിക്ക് അത്യാവശ്യം വയറുണ്ട്. ഗര്‍ഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആള്‍ക്കാര്‍ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങള്‍ക്കൊരു സുരക്ഷയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഫോണിന് സ്‌ക്രീന്‍ ഗാര്‍ഡും കവറും ഉള്ളതുപോലെ എന്റെ അവയവങ്ങള്‍ക്ക് സുരക്ഷ വേണ്ടേ? ആരെങ്കിലും കുത്തിയാലോ തല്ലിയാലോ ഈ കൊഴുപ്പിന്റെ ലെയര്‍ കഴിഞ്ഞേ ഉള്ളിലേക്ക് എത്തുകയുള്ളൂ,' വര്‍ഷ വിഡിയോയില്‍ പറയുന്നു.

ഭാവിയില്‍ കുട്ടികളെ പ്രസവിക്കാനുള്ള ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് തന്റെ കടമയാണെന്നും, പുറമെ നിന്ന് നോക്കുമ്പോള്‍ 'തീറ്റപ്പണ്ടാരമായി' തോന്നുമെങ്കിലും ഇതൊക്കെ തന്റെ ഭാവിക്ക് വേണ്ടിയാണെന്നും വര്‍ഷ പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു. 'ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയര്‍, ദിസ് ഈസ് മൈ പ്രൊട്ടക്ഷന്‍' എന്ന് പറഞ്ഞ് ഇത്തരം കമന്റുകള്‍ പാസാക്കുന്നവര്‍ക്ക് മറുപടി നല്‍കാനും വര്‍ഷ ആരാധകരോട് ആവശ്യപ്പെടുന്നു.

വര്‍ഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. 'ഇപ്പോഴാണ് സമാധാനമായത്, ഇത് കുറച്ചു കൂടി നേരത്തെ പറയേണ്ടതായിരുന്നു' എന്നാണ് പലരുടെയും പ്രതികരണം. 'ഒരു അടിയോ ഇടിയോ ഉണ്ടാകുമ്പോള്‍ ഞാന്‍ വയറുകൊണ്ടാണ് തടുക്കാറ്', 'സന്തോഷം കൊണ്ട് പോയി കുറച്ച് ഐസ്‌ക്രീം കഴിക്കട്ടെ' തുടങ്ങി വര്‍ഷയെ പിന്തുണച്ചും തമാശകള്‍ പങ്കുവെച്ചും ആരാധകര്‍ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നെഗറ്റീവ് കമന്റുകളെ പോസിറ്റീവ് ആയി നേരിടാനുള്ള വര്‍ഷയുടെ ഈ 'മോട്ടിവേഷന്‍' വിഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read more topics: # വര്‍ഷ രമേഷ്
varsha ramesh video about body fat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES