Latest News

ഷിയാസ് കരീം ഉപ്പയായി; കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് രാജകുമാരന്‍ എത്തിയ സന്തോഷം പങ്ക് വച്ച് ഷിയാസ് കരീം; ആശംസകളുമായി താരങ്ങള്‍

Malayalilife
 ഷിയാസ് കരീം ഉപ്പയായി; കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് രാജകുമാരന്‍ എത്തിയ സന്തോഷം പങ്ക് വച്ച് ഷിയാസ് കരീം; ആശംസകളുമായി താരങ്ങള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയായിരുന്നു നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമും ഭാര്യയും. ഇപ്പോഴിതാ, ഷിയാസ് ഒരു കുഞ്ഞിന്റെ പിതാവായിരിക്കുകയാണ്. ഷിയാസിനെ ഉപ്പായെന്ന് സ്നേഹത്തോടെ നീട്ടിവിളിക്കാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ദര്‍ഫ. താനൊരു ആണ്‍കുഞ്ഞിന്റെ ബാപ്പയായെന്ന് നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ ആശംസ പ്രവാഹമാണ് താരത്തിനും ഭാര്യയ്ക്കും ലഭിക്കുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് രാജകുമാരന്‍ എത്തിയ സന്തോഷത്തിലാണ് നടന്റെ കുടുംബം. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഭാര്യ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് അതിഥി കുടുംബത്തിലേക്ക് എത്തുമെന്നും നടന്‍ അറിയിച്ചത്. അതെ... ഞങ്ങള്‍ മമ്മയും ഡാഡയും ആകാന്‍ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്റാണ് എന്ന് വെളിപ്പെടുത്താനുള്ള സമയമായി. ഞങ്ങള്‍ പരസ്പരം ബേബി എന്ന് വിളിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം എന്നാണ് അന്ന് ഷിയാസ് കുറിച്ചത്.

ഒപ്പം ഭാര്യ ദര്‍ഫയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ഫോട്ടോയോ മറ്റ് വിവരങ്ങളോ താരം പങ്കിട്ടിട്ടില്ല. ജൂനിയര്‍ ഷിയാസിനെ കാണാന്‍ കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. 2024ല്‍ ആയിരുന്നു നടന്റെ വിവാഹം. തന്റെ കുടുംബത്തിലും ജീവിതത്തിലും സന്തോഷവും വെളിച്ചവും തിരികെ വന്നത് ദര്‍ഫയുടെ വരവോടെയാണെന്ന് ഷിയാസ് പലപ്പോഴും പറയാറുണ്ടായിരുന്നു. ആദ്യം മറ്റൊരു പെണ്‍കുട്ടിയുമായി ഷിയാസിന്റെ വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. അതിന് പിന്നലെ ചില കേസും വിവാദങ്ങളും വന്നതിനാല്‍ ആ ബന്ധം നടന് അവസാനിപ്പിക്കേണ്ടി വന്നു. ശേഷം ഷിയാസിന്റെ ഇതുവരെയുള്ള ജീവിതം നന്നായി മനസിലാക്കി ഒപ്പം കൂടിയ ആളാണ് പിന്നീട് പങ്കാളിയായി മാറിയ ദര്‍ഫ.

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് പ്രമുഖ അഡ്വെര്‍ടൈസിങ് കമ്പനിയിലെ മോഡല്‍ ആയിരുന്നു. നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ദേശീയ അന്തര്‍ദേശീയ മോഡലായി റാംപില്‍ എത്തിയ ഷിയാസിന്റെ ജീവിതം ബിഗ് ബോസില്‍ എത്തിയതോടുകൂടിയാണ് കൂടുതല്‍ കളറായി. പേരും പ്രശസ്തിയും താരത്തിന് ലഭിച്ചതും ബിഗ് ബോസിന്റെ ഭാഗമായ ശേഷമാണ്. ഷോയില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് താരം പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസ് പ്രായവ്യത്യാസമുണ്ട്. ബള്‍ഗേറിയയില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ഷിയാസ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.
 

Read more topics: # ഷിയാസ് കരീ
shiyas kareem becomes father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES