മിനിസ്‌ക്രീന്‍ പരമ്പരകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ഏറ്റുവാങ്ങി മുന്നേറുന്ന സീരിയലുകളാണ് കസ്തൂരിമാനും നീലക്കുയിലും. കാവ്യ-ജീവ പ്രണയത്തിലൂടെയും ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയുമാണ് കസ്തൂരിമാന്‍ മുന്നേറുന്നത്. ആദിയെന്ന പത്രപ്രവര്‍ത്തകന്റേയും ആദിയുടെ ഭാര്യ റാണിയുടെയും അയാള്‍ അപ്രതീക്ഷിതമായി വിവാഹം കഴിക്കുന്ന കസ്തൂരിയുടെയും തൃകോണപ്രണയത്തിന്റെ കഥയാണ് നീലക്കുയില്‍ പറയുന്നത്.
ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് പ്രതീക്ഷിച്ചിരുന്ന കാവ്യയുടെയും ജീവയുടെ ജീവിതത്തിലേക്ക് ഇടിത്തീ പോലെയാണ് പുതിയ പ്രശ്‌നങ്ങളെത്തിയത്. ചില സങ്കീര്‍ണതകളെത്തിയതോടെ കാവ്യ അബോര്‍ഷനാകുന്നു. കാവ്യ ഇനിയൊരു അമ്മയായാല്‍ ഗര്‍ഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള ശേഷിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുത്തുന്നു.
എന്നാല്‍ തന്റെ കണ്ണേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാന്‍ ആഗ്രഹിക്കുന്ന കാവ്യ തന്നെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സ് സാഹിറയോട് വാടക ഗര്‍ഭപാത്രം ചോദിക്കുന്നു. സാഹിറയുടെ കടങ്ങളും പ്രാരാദ്ബദങ്ങളും കാവ്യ തീര്‍ക്കുന്നു. പ്രത്യുപകാരമായി സാഹിത ജീവയുടെയും കാവ്യയുടെയും കുഞ്ഞിനെ ഉദരത്തില്‍ ചുമക്കാമെന്ന് സമ്മതിക്കുന്നു. ചികിത്സയിലൂടെ സാഹിത ഗര്‍ഭിണിയായി. സാഹിറയെ ഈശ്വരമഠത്തില്‍ നിര്‍ത്തി കാവ്യ പരിചരിക്കുന്നു. എന്നാല്‍ സാഹിറയുടെ ഗര്‍ഭവിവരം കാവ്യയും ജീവയും മറ്റുള്ളവരില്‍നിന്നും മറച്ചുവയ്ക്കുന്നു, മറ്റുള്ളവരുടെ മുന്നില്‍ കാവ്യ ഗര്‍ഭിണിയാണെന്ന് അഭിനയിക്കുന്നു. സാഹിറയുടെ കാമുകന്‍ ഫിറോസിനോട് ഇക്കാര്യങ്ങള്‍ സാഹിറയും പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സീരിയലിന്റെ പുതിയ പ്രമോ എത്തിയിരിക്കയാണ്.ഇതില്‍ സാഹിറയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നതാണ് കാണിക്കുന്നത്. സാഹിറയെ കാണാന്‍ ആശുപത്രിയിലെത്തിയ കാവ്യ തളര്‍ന്നും വീഴുന്നു. പിന്നീട് ഡോക്ടര്‍ എത്തി സാഹിറ അബോര്‍ഷനായെന്നും എന്നാല്‍ കാവ്യ ഗര്‍ഭിണിയായെന്നും അറിയിക്കുന്നതാണ് പ്രമോയിലെത്തിയത്. ഫിറോസ് ഈ സത്യം അറിയുന്നതോടെ സാഹിറയുടെ ഭാവി എന്തായിതീരുമെന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. ഗര്‍ഭപാത്രത്തിന് ശേഷിയില്ലാത്ത കാവ്യയുടെ ഗര്‍ഭം വീണ്ടും അലസുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ഇതൊടൊപ്പം തന്നെ നീലക്കുയിലില്‍ റാണി ഗര്‍ഭിണിയാകുന്ന പ്രമോയും എത്തിയിരിക്കയാണ്. തന്റെ ഭര്‍ത്താവ് അബദ്ധത്തില്‍ കല്യാണം കഴിച്ച കസ്തൂരി തന്റെ സഹോദരിയാണ് എന്നറിഞ്ഞതോടെ കസ്തൂരിയെ ആദിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റാണി. എന്നാല്‍ ഇപ്പോഴെത്തിയ പ്രമോയില്‍ റാണി തലകറങ്ങി വീണ് ആശുപത്രിയിലാകുന്നതും റാണി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറയുന്നതുമാണ് കാണിച്ചത്. ഇതോടെ ഇനി കഥയെന്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ മാസങ്ങളായി പിരിഞ്ഞു കഴിയുന്ന റാണി എങ്ങനെ ഗര്‍ഭിണിയായെന്ന ചോദ്യങ്ങള്‍ക്കൊപ്പം കസ്തൂരി ഇനി കൗസ്തുഭത്തില്‍ നില്‍ക്കരുതെന്ന അഭിപ്രായങ്ങളും ആരാധകര്‍ പങ്കുവയ്ക്കുന്നു. സീരിയലിലെ പ്രധാന കഥാഗതി അറിയാനായി ഇന്ന് രാത്രി കാണൂ നീലക്കുയില്‍ രാത്രി ഏഴരയ്ക്കും കസ്തൂരിമാന്‍് രാത്രി 8.45നും.