സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിലാണ് സീമ ജി നായരുടെ പ്രതികരണം.പെണ്ണൊരുമ്പെട്ടാല്‍ എന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍, നാടിനു തന്നെ ആപത്താകുന്ന രീതിയില്‍ ഇത് മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്ന് നടി സീമ ജി നായര്‍.
സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മനസ്സാക്ഷി ഉള്ളവര്‍ക്കാര്‍ക്കും ഈ പെറ്റമ്മയുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവന്‍.. മുത്തേ നീ ഇല്ലാതെ അമ്മക്ക് എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന ആ അമ്മയുടെ വാക്കുകള്‍.. ദൈവമേ ആര്‍ക്കും ഇങ്ങനെ ഗതി വരുത്തല്ലേ.. ഒരിക്കലും കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലക്കുന്നു.. സ്ത്രീകള്‍ക്ക് അനുകൂലമായി ചില നിയമങ്ങള്‍ വന്നതു മുതല്‍ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയില്‍ ഇവിടെ പലരും മാറുന്നു.. അതിനു വേണ്ടി എത്ര കള്ളകഥകള്‍ മെനയാനും മടിയില്ല.. എല്ലാവര്‍ക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളില്‍ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാല്‍ എന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍, നാടിനു തന്നെ ആപത്താകുന്ന രീതിയില്‍ ഇത് മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല, പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നില്‍ക്കണമായിരുന്നു വെന്ന്, എങ്ങനെ പിടിച്ചു നില്‍ക്കും, എങ്ങനെ നേരിടും, വര്‍ഷങ്ങള്‍ കേസിന്റെ പുറകെ പോയി.. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോള്‍, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച് കിട്ടാന്‍ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും.. ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകള്‍ മനുഷ്യനായി ജനിച്ച ആര്‍ക്കും സഹിക്കാന്‍ കഴിയില്ല.. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം.. അങ്ങനെ ഒരു ആപത്തു വളര്‍ന്നു വരുവാന്‍ അനുവദിക്കരുത്.. ദീപക് താങ്കള്‍ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ചനെയും ഒന്ന് ഓര്‍ത്തു കൂടായിരുന്നോ.
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഷിംജിത ഒളിവില്‍ പോയിരിക്കുകയാണ്.കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നീക്കം തുടങ്ങിയിരുന്നു. സ്വകാര്യ ബസിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.