ഏഷ്യനെറ്റിന്റെ ആരാധകരെല്ലാം ബിബി കഫേ കാണാനും എത്താറുണ്ട്. അരമണിക്കൂറോളം നീളുന്ന പരിപാടിയാണ് ബിബി കഫേ. പ്രേക്ഷകര്‍ തങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ബിബി ലൈവില്‍ പങ്കുവയ്ക്കാറുണ്ട്. കമന്റുകള്‍ വായിച്ച് അതിന് വ്യക്തമായ മറുപടിയും അവതാരകര്‍ നല്‍കാറുണ്ട്. പല മത്സരാര്‍ത്ഥികളുടെയും ഫാന്‍സാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവ്ച്ച് എത്തുന്നമത്. ബിബിയിലെത്തുന്ന അധികം കമന്റുകളും രജിത് കുമാറിനെ പിന്തുണച്ച് കൊണ്ട് ഉളളതാണ്. രജിത്ത് കുമാറിനെ ഹൗസില്‍ നിന്നും പുറത്താക്കിയതോടെ ആരാധകര്‍ പ്രതിഷേധത്തിലാണ്. രജിത് കുമആറിനെ തിരികെ കൊണ്ടുവരണമെന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്. ആര്യയെയാണ് ബിബി കഫേ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും പലപ്പോഴും ആരോപണം ഉയര്‍ന്നിരുന്നു. രജിത് സാറിനെക്കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാല്‍ വരുന്ന എപ്പിസോഡ് കാണൂ എന്നാണ് ഇവര്‍ പറയുന്നത്. അതിലൂടെ ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ രജിത് കുമാറും തിരികെയെത്തുമെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന. ഹൗസിലെ മത്സരാര്‍ത്ഥികളെപ്പറ്റിയും കമന്റുകള്‍ എത്തുന്നുണ്ട്. രജിത് സര്‍ എവിടെയാണെന്നും എന്താണ് ചെയ്തതെന്നും സാറിനെ പുറത്താക്കാന്‍ കഴിയാത്തത് കൊണ്ട് സാറിന്റെ ഇമേജ് നശിപ്പിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്. സാറിനെ വിഷമിപ്പിക്കരുത് എന്ന് പറയുമ്പോള്‍ ഇതൊരു ടാസ്‌കിന്റെ ഭാഗമല്ലേ ഗെയിമിന്റെ ഭാഗമല്ലേ എന്നും എന്തായാലും വെയിറ്റ് ചെയ്യാമെന്നും പറയുന്നു. വിന്നര്‍ ബിബി ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കണോ എന്ന ചോദ്യത്തിന് അങ്ങനത്തെ നിയമങ്ങളൊന്നുമില്ലെന്നും രാജേഷ് പറയുന്നു. ബിബി കഫേ രജിത് ആര്‍മിക്ക് മാത്രം വേണ്ടി ഉളളതാണോ എന്ന ചോദ്യത്തിന് എല്ലാ ആര്‍മിക്കും വേണ്ടിയുളളതാണെന്നും എന്നാല്‍ നിങ്ങള്‍ ഇങ്ങനെ വിശ്വസിക്കുന്നതിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറയുന്നുണ്ട്. ഏറ്റവുമധികം മെസ്സേജുകള്‍ വരുന്നത് വായിക്കുന്നതാണ്.
എന്നാല്‍ ബിബി കഫേ നിര്‍ത്തുന്നുവെന്ന വിവരമാണ് എത്തുന്നത്. ഇന്ന് ബിബ കഫേ ലൈവിലാണ് അക്കാര്യം വ്യക്തമാക്കിയത്. കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത്. ഈ ഷോയില്‍ തങ്ങള്‍ രണ്ടു പേര്‍ മാത്രം അല്ല ഉളളതെന്നും ഒരു വലിയ ക്രൂ തന്നെ ഇതിനു പിന്നില്‍ ഉണ്ടെന്നും അവര്‍ പറയുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങളും ഷൂട്ടിങ്ങുകളുമെല്ലാം ഒഴിവാക്കുകയാണ്. തങ്ങളുടെ നിയമങ്ങളൊക്കെ അനുസരിച്ച് തങ്ങള്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുളള തീരുമാനത്തിലാണെന്നും പറയുന്നു. കുറച്ച് നാളത്തേയ്ക്ക് ബിബി കഫേ എന്ന ഏഷ്യനെറ്റിലെ ഷോ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ടാവില്ല. തിരിച്ചുവരുമ്പോള്‍ അറിയിക്കുമെന്നും പറയുന്നു. ഉത്തരവാദിത്തപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയത് കൊണ്ട തന്നെ അത്തരത്തില്‍ ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുകയാണ്. മതാര്മല്ല തെറ്റായ വാര്‍ത്തകള്‍ പങ്കുവയ്ക്കാതിരിക്കുക എന്നും പറയുന്നു. ബിഗ്‌ബോസിന്റെ എപ്പിസോഡ്‌സ് എല്ലാം അതുപോലെ ഉണ്ടാകുമെന്നും പറയുന്നു. നിരവധി ആരാധകരാണ് ബിബി കഫേയ്ക്ക് ഉളളത്. ഇവര് അനിശ്ചിതകാലത്തേക്ക് പ്രോഗ്രാം നിര്‍ത്തലാക്കിയത് രജിത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം കാരണമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രജിത്തിന്റെ പുനപ്രവേശനമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച ഒരു മാസ് അറ്റാക്ക് നേരിടേണ്ടി വരുമെന്നു ഭയന്ന് കൊറോണ പ്രിവന്‍ഷന്‍കാരണം ആണ് എന്ന് നുണ പറഞ്ഞാണ് ഇപ്പോള്‍ BBCafae താല്ക്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്നും പറയുന്നു. ഏറ്റവുമധികം കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത് രജിത് ആര്‍മിയില്‍ നിന്നാണെന്നും പറയുന്നു.